ചേട്ടന് പിന്നാലെ അനുജനും; സഹോദരന്റെ സെഞ്ചുറി നേട്ടത്തെ അഭിനന്ദിച്ച് വൈഭവ് സൂര്യവംശി | | ACTPnews

ചേട്ടന് പിന്നാലെ അനുജനും; സഹോദരന്റെ സെഞ്ചുറി നേട്ടത്തെ അഭിനന്ദിച്ച് വൈഭവ് സൂര്യവംശി |


വൈഭവ് സൂര്യവംശിയുടെ ഇളയസഹോദരനായ ആശിർവാദ് സൂര്യവംശിയാണ് ഈ മിന്നുംനേട്ടം നേടിയിരിക്കുന്നത്

ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയുടെ സഹോദരൻ പത്താം വയസിൽ സെഞ്ചുറിനേട്ടം സ്വന്തമാക്കി. വൈഭവ് സൂര്യവംശിയുടെ ഇളയസഹോദരനായ ആശിർവാദ് സൂര്യവംശിയാണ് ഈ മിന്നുംനേട്ടം നേടിയിരിക്കുന്നത്.

News18

ബിഹാറിലെ സമസ്തിപൂരിൽ നടന്ന പരിശീലന മത്സരത്തിൽ ആശിർവാദ് തകർപ്പൻ സെഞ്ചുറി നേടി. ക്രിക്കറ്റ് അക്കാദമി താജ്പൂരിനായി കളിച്ച താരം 87 പന്തിൽ 103 റൺസാണ് നേടിയത്. 20 ഫോറുകളും ഒരു സിക്സറും ഉൾപ്പെട്ട ഇന്നിങ്‌സിൽ 118.39 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും ആശിർവാദ് സ്വന്തമാക്കി.

വൈഭവിനെ പോലെ തന്നെ നിർഭയമായ ബാറ്റിംഗ് രീതിയാണ് ആശിർവാദിനുമുള്ളത്. ആശിർവാദിന്റെ സെഞ്ചുറിയുടെ മികവിൽ ക്രിക്കറ്റ് അക്കാദമി താജ്പൂർ 29.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടി.

വൈഭവിന്‍റെ മൂത്ത സഹോദരനായ ഉജ്ജ്വൽ സൂര്യവംശിയാണ് ആശിർവാദിന്‍റെ ഈ തകർപ്പൻ പ്രകടനത്തിന്‍റെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സെഞ്ചുറി പൂർത്തിയാക്കിയ ശേഷം ഹെൽമറ്റ് ഊരി ആഘോഷിച്ച ആശിർവാദിന്റെ ദൃശ്യങ്ങൾ ശ്രദ്ധനേടി. ഈ നേട്ടത്തെ സഹോദരൻ വൈഭവും അഭിനന്ദിച്ചു.

15-കാരനായ വൈഭവ് സൂര്യവംശി കഴിഞ്ഞ ഒരു വർഷത്തിനിടെ ക്രിക്കറ്റിൽ അതിവേഗ വളർച്ചയാണ് കൈവരിച്ചത്. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും ഏഷ്യൻ ഗെയിംസ് ടീമിലും ഇടംപിടിച്ച താരം, ഈ നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *