Last Updated:
ഐപിഎല്ലിൽ ആഭ്യന്തര താരങ്ങളുടെ പ്രകടനം നിർണായകമാകുന്ന സാഹചര്യത്തിൽ, സപ്പോർട്ട് സ്റ്റാഫിനെ നയിക്കാൻ ഒരു ഇന്ത്യൻ പരിശീലകൻ വേണമെന്ന നിലപാടിലാണ് ധോണി
ദീർഘകാല പരിശീലകനായ സ്റ്റീഫൻ ഫ്ലെമിംഗുമായി പിരിഞ്ഞതിന് ശേഷം, മുൻ ഇന്ത്യൻ താരം ഹേമംഗ് ബദാനിയെ പുതിയ ഹെഡ് കോച്ചായി നിയമിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. മുൻ നായകൻ എം എസ് ധോണി ഒരു ഇന്ത്യൻ പരിശീലകന് വേണ്ടി ശക്തമായി നിലകൊണ്ടതാണ് ബദാനിക്ക് വഴിതുറന്നത്.














