ഫിഫ ലോകകപ്പ് ഫൈനൽ;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും | | ACTPnews

News18


Last Updated:

ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾക്കായി കളിക്കുന്ന നിരവധി ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്യുന്ന മണിപ്പൂരിൽ ഫുട്ബോളാണ് ഏറ്റവും ജനപ്രിയ കായിക വിനോദം.

News18
News18

ഫിഫ ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് കേരളത്തിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും. എല്ലാ സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾക്കായി കളിക്കുന്ന നിരവധി ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്യുന്ന മണിപ്പൂരിൽ ഫുട്ബോളാണ് ഏറ്റവും ജനപ്രിയ കായിക വിനോദം. ഇവിടെയുള്ള ചില താരങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് വേണ്ടിയും കളിക്കുന്നുണ്ട്.

അർജന്റീനയും സ്പെയിനും തമ്മിലുള്ള ഫൈനൽ മത്സരം ഇന്ത്യൻ സമയം പുലർച്ചെ 12.30-നാണ് ആരംഭിക്കുന്നത്. ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ഉറക്കം തൂങ്ങി ക്ലാസിലിരിക്കേണ്ടി വരുമെന്ന ആശങ്കയില്ലാതെ ഫൈനൽ മത്സരം ആസ്വദിക്കാനാണ് ഈ തീരുമാനമെന്ന് മണിപ്പൂർ സർക്കാർ വക്താവ് അറിയിച്ചു. ഭൂരിഭാഗം വിദ്യാർത്ഥികളും പുലർച്ചെ 3 അല്ലെങ്കിൽ 4 മണി വരെ ഉറക്കമിളച്ചിരിക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ തൊട്ടടുത്ത മണിക്കൂറുകളിൽ അവർക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.

മണിപ്പൂർ വിദ്യാഭ്യാസ കമ്മിഷണർ-സെക്രട്ടറി നിങ്തൗജം ജിയോഫ്രിയുടെ ഉത്തരവ് പ്രകാരം, സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് മേഖലകളിലുള്ള എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും സർവ്വകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും. ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ, കൗൺസിൽ ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ, സി.ബി.എസ്.ഇ അല്ലെങ്കിൽ മറ്റ് ബോർഡുകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സ്കൂളുകൾക്കും ഈ ഉത്തരവ് ബാധകമാണ്.

അതുപോലെ, പുലർച്ചെ നടക്കുന്ന ലോകകപ്പ് ഫൈനൽ പ്രമാണിച്ച് മേഘാലയയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മയും പ്രഖ്യാപിച്ചു. “ഫൈനൽ മത്സരം ആസ്വദിക്കൂ,” എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആശംസിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *