മൂന്ന് ഐപിഎൽ ടീമുകൾക്കായി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബാറ്ററായി സഞ്ജു സാംസൺ Sanju Samson becomes second batsman to score centuries for three IPL team | | ACTPnews

News18


Last Updated:

ചെന്നൈയ്ക്കായി തന്റെ ആദ്യ സെഞ്ച്വറി നേടുന്നതിന് മുമ്പ്, 2017-ൽ ഡൽഹി ക്യാപിറ്റൽസിനായി ഒരു സെഞ്ച്വറിയും രാജസ്ഥാൻ റോയൽസിനായി രണ്ട് സെഞ്ച്വറികളും സഞ്ജു നേടിയിട്ടുണ്ട്

News18
News18

ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത സഞ്ജു സാംസണിന്റെ സെഞ്ച്വറിനേട്ടം മറ്റൊരു റെക്കോഡാണ് തന്റെ പേരിൽ എഴുതി ചേർത്തത്. ഡൽഹി ക്യാപിറ്റൽസിനെതിരായ സെഞ്ച്വറിയോടെ മൂന്ന് വ്യത്യസ്ത ഐപിഎൽ ടീമുകൾക്കായി നൂറ് റൺസ് നേടുന്ന ലോകത്തിലെ രണ്ടാമത്തെ ബാറ്ററായി സഞ്ജു മാറി.ചെന്നൈയ്ക്കായി തന്റെ ആദ്യ സെഞ്ച്വറി നേടുന്നതിന് മുമ്പ്, 2017-ൽ ഡൽഹി ക്യാപിറ്റൽസിനായി ഒരു സെഞ്ച്വറിയും രാജസ്ഥാൻ റോയൽസിനായി രണ്ട് സെഞ്ച്വറികളും സഞ്ജു നേടിയിട്ടുണ്ട്.എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 15 ഫോറുകളും നാല് സിക്സറുകളും സഞ്ജു 115 റൺസ് നേടി പുറത്താകാതെ നിന്നു.

കെ.എൽ. രാഹുലാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്. ഡൽഹി ക്യാപിറ്റൽസ് ടീമിലെ അംഗമായ കെ.എൽ. രാഹുൽ പഞ്ചാബ് കിംഗ്‌സിനും ലഖ്നൗ സൂപ്പർ ജയന്റ്‌സിനും വേണ്ടി രണ്ട് സെഞ്ച്വറികൾ വീതവും ഡൽഹി ക്യാപിറ്റൽസിനായി ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ സഞ്ജുവിന്റെ നാലാമത്തെ സെഞ്ച്വറിയാണിത്. വിരാട് കോലി (8), ജോസ് ബട്ലർ (7), ക്രിസ് ഗെയ്ൽ (6), കെ.എൽ. രാഹുൽ (5) എന്നീ നാല് ബാറ്റർമാർ മാത്രമാണ് ഇനി സഞ്ജുവിന് മുന്നിലുള്ളത്.

സെഞ്ച്വറി നേട്ടത്തോടെ ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഒരു വിക്കറ്റ് കീപ്പർ ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന എം.എസ്. ധോണിയുടെ റെക്കോർഡും സഞ്ജു തകർത്തു. 2019-ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ധോണി നേടിയ 84 റൺസായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. കൂടാതെ, മത്സരത്തിൽ നാല് സിക്സറുകൾ നേടിയതോടെ ടി20 ക്രിക്കറ്റിൽ 400 സിക്സറുകൾ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന ബഹുമതിയും സഞ്ജു സ്വന്തമാക്കി. രോഹിത് ശർമ്മ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവരാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടം കൈവരിച്ചവർ.



Source link

Leave a Reply

Your email address will not be published. Required fields are marked *

Latest News

View All

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed