2026 ഏഷ്യൻ ​ഗെയിംസ് ജപ്പാനിലെ നഗോയയിൽ ; 10 കാര്യങ്ങൾ | | ACTPnews

News18


Last Updated:

ജപ്പാനിലെ ഐച്ചി പ്രവിശ്യയിലും നഗോയയിലുമായി നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗികമായി തുടക്കമായി

News18
News18

ജപ്പാനിലെ ഐച്ചി പ്രവിശ്യയിലും നഗോയയിലുമായി നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിന്  തുടക്കമായി. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാല് വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. സെപ്റ്റംബർ 10-ന് പുരുഷ ബാസ്കറ്റ്ബോൾ മത്സരങ്ങളോടെയാണ്  മത്സരങ്ങൾക്ക് തുടക്കമായത്.

അറിഞ്ഞിരിക്കേണ്ട 10 സുപ്രധാന കാര്യങ്ങൾ

  • ജപ്പാൻ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത് ഇത് മൂന്നാം തവണയാണ്
  • 1958-ൽ ടോക്യോയിലും 1994-ൽ ഹിരോഷിമയിലുമാണ് ഗെയിംസ് നടത്തിയത്
  • 43 ഇനങ്ങളിലായി 469 മെഡൽ പോരാട്ടങ്ങളാണ് ഇത്തവണ നടക്കുന്നത്
  • മുൻ പതിപ്പുകളെ അപേക്ഷിച്ച് കൂടുതൽ മത്സരയിനങ്ങളാണ് ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നത്
  • മിക്സഡ് മാർഷ്യൽ ആർട്സ് (MMA), പാഡൽ, സർഫിംഗ്, വെർച്വൽ തായ്ക്വോണ്ടോ, ടെക്ക്ബോൾ തുടങ്ങിയ പുതിയ കായിക ഇനങ്ങൾ ഇത്തവണ അരങ്ങേറ്റം കുറിക്കുന്നു
  • ചെസ്സ്, ബോട്ട് റേസിംഗ് തുടങ്ങിയവ ഒഴിവാക്കി
  • ആർച്ചറി, ഹോക്കി തുടങ്ങിയ പ്രധാന ഇനങ്ങളിൽ 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിനുള്ള നേരിട്ടുള്ള യോഗ്യതാ റൗണ്ടുകൂടിയാണിത്
  • 17,-000-ത്തോളം കായികതാരങ്ങളും ഒഫീഷ്യലുകളും ഗെയിംസിൽ പങ്കെടുക്കും
  • ചൈനയാണ് കഴിഞ്ഞ ഗെയിംസുകളിൽ മെഡൽ പട്ടികയിൽ തുടർച്ചയായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്
  • കഴിഞ്ഞതവണ ഹാങ്ചൗവിൽ നടന്ന ഗെയിംസിൽ റെക്കോർഡ് നേട്ടമാണ് ചൈന സ്വന്തമാക്കിയത്. ജപ്പാനും ദക്ഷിണ കൊറിയയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ ഉള്ളത്



Source link

Leave a Reply

Your email address will not be published. Required fields are marked *