2026 Commonwealth Games | ഇന്ത്യയ്ക്ക് വേണ്ടി ഗ്ലാസ്‌ഗോയിൽ ആദ്യ സ്വർണ്ണം നേടി മീരാഭായ് ചാനു | | ACTPnews

News18


Last Updated:

സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 190 കിലോഗ്രാം ഉയർത്തിയാണ് മീര സ്വർണം നേടിയത്

News18
News18

ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹന മത്സരത്തിൽ  ഇന്ത്യയ്ക്ക് ആദ്യ സ്വർണ മെഡൽ സമ്മാനിച്ച് മീരാഭായ് ചാനു. സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 190 കിലോഗ്രാം ഉയർത്തിയാണ് മീര സ്വർണം നേടിയത്. മീരയുടെ തുടർച്ചയായ മൂന്നാം കോമൺവെൽത്ത് ഗെയിംസ് സ്വർണമാണിത്.

ആദ്യ ശ്രമത്തിൽ 82 കിലോഗ്രാം സ്നാച്ച് ഉയർത്തുന്നതിൽ പരാജയപ്പെട്ടെങ്കിലും, രണ്ടാം ശ്രമത്തിൽ ഈ ഭാരം വിജയകരമായി ഉയർത്തി. തുടർന്ന് തന്റെ അവസാന സ്നാച്ച് ശ്രമത്തിൽ 85 കിലോഗ്രാം കൂടി വിജയകരമായി ഉയർത്തി പുതിയ കോമൺവെൽത്ത് റെക്കോർഡ് കുറിക്കുകയും ചെയ്തു.

ക്ലീൻ ആൻഡ് ജെർക്കിൽ 105 കിലോഗ്രാമിലെ ആദ്യ ശ്രമം പാഴായെങ്കിലും രണ്ടാം ശ്രമത്തിൽ മീരാഭായ് പിഴവുകളൊന്നും വരുത്തിയില്ല. ഈ വിജയകരമായ ശ്രമത്തിലൂടെ മറ്റൊരു കോമൺവെൽത്ത് ഗെയിംസ് റെക്കോർഡും ചാനു സ്വന്തമാക്കുകയും സ്വർണ മെഡൽ ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു. മറ്റുള്ളവരെ ഏറെ പിന്നിലാക്കിയാണ് ഈ സുവർണ്ണ നേട്ടം.



Source link

Leave a Reply

Your email address will not be published. Required fields are marked *