2027 ഏകദിന ലോകകപ്പ് ഒക്ടോബർ 2 മുതൽ; ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ;ഇന്ത്യ-പാക് പോരാട്ടം ഒക്ടോബർ 10-ന്  | | ACTPnews

2027 ഏകദിന ലോകകപ്പ് ഒക്ടോബർ 2 മുതൽ; ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ;ഇന്ത്യ-പാക് പോരാട്ടം ഒക്ടോബർ 10-ന്  |


ഇന്ത്യ – പാകിസ്ഥാൻ ക്ലാസിക് പോരാട്ടം ഒക്ടോബർ 10-ന്

ഒക്ടോബർ 10-ന് ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യയും പരമ്പരാഗത വൈരികളായ പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് എ മത്സരം നടക്കുന്നത്. മുൻ ലോകകപ്പ് ജേതാക്കൾ തമ്മിലുള്ള ഈ ആവേശകരമായ മത്സരം കാണാൻ വലിയ ആരാധകവൃന്ദമാണ് കാത്തിരിക്കുന്നത്. ഇതിനുപുറമെ, ഒക്ടോബർ 14-ന് സുത്വാനിൽ (മുൻപ് പ്രിട്ടോറിയ) അഫ്ഗാനിസ്ഥാനെയും, ഒക്ടോബർ 17-ന് ബ്ലൂംഫൊണ്ടെയ്നിൽ ക്വാളിഫയർ എ ടീമിനെയും, ഒക്ടോബർ 24-ന് വിക്ടോറിയ ഫോൾസിൽ സഹആതിഥേയരായ സിംബാംബ്‌വെയെയും ഇന്ത്യ നേരിടും. ഇന്ത്യ ഗ്രൂപ്പിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്താൽ ഒക്ടോബർ 25 മുതൽ നവംബർ 14 വരെ നടക്കുന്ന സൂപ്പർ സെവൻസ് ഘട്ടത്തിലേക്ക് യോഗ്യത നേടും.

ഇന്ത്യയും പാകിസ്ഥാനും മൂന്ന് തവണ ഏറ്റുമുട്ടാൻ സാധ്യത

2027 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മൂന്ന് തവണ വരെ ഏറ്റുമുട്ടാൻ സാധ്യതയുണ്ട്. ഗ്രൂപ്പിൽ നിന്ന് സൂപ്പർ സെവനിൽ എത്തിയാൽ രണ്ടാമത്തെ മത്സരവും, തുടർന്ന് സെമി ഫൈനലിലോ ഫൈനലിലോ എത്തിയാൽ മൂന്നാമത്തെ മത്സരവും കളിക്കാൻ അവസരം ലഭിച്ചേക്കാം. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ഒരു പതിപ്പിൽ തന്നെ ഇന്ത്യയും പാകിസ്ഥാനും രണ്ട് തവണ നേർക്കുനേർ വന്നിട്ടില്ല.

ഇന്ത്യയുടെ 2027 ഏകദിന ലോകകപ്പ് ഷെഡ്യൂൾ

ടൂർണമെന്റ് ഫോർമാറ്റും മത്സരക്രമവും

2026 ജൂലൈ 15-ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ടൂർണമെന്റിനായി ഒരു പുതിയ ഫോർമാറ്റ് പ്രഖ്യാപിച്ചിരുന്നു. മത്സരങ്ങളുടെ ആവേശം വർദ്ധിപ്പിക്കാനും ടൂർണമെന്റിന്റെ ദൈർഘ്യം കുറയ്ക്കാനുമാണ് ഈ പുതിയ മാറ്റം ലക്ഷ്യമിടുന്നത്.

ടീമുകളെ ആറ് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. പാകിസ്ഥാൻ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, സഹആതിഥേയരായ സിംബാബ്‌വെ എന്നിവയ്‌ക്കൊൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം, സഹആതിഥേയരായ ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവയാണ് ഗ്രൂപ്പ് ബിയിലുള്ളത്. റൗണ്ട് 1 സൂപ്പർ സീരീസ് യോഗ്യതാ മത്സരങ്ങൾക്ക് ശേഷം ഓരോ ടീം വീതം ഗ്രൂപ്പ് എയിലേക്കും ഗ്രൂപ്പ് ബിയിലേക്കും കൂടി ചേർക്കപ്പെടും.

2027 ഏകദിന ലോകകപ്പ് ഗ്രൂപ്പുകൾ

റൗണ്ട് 1 – സൂപ്പർ സീരീസ് (3 മത്സരങ്ങൾ): ടൂർണമെന്റിലെ ഏറ്റവും താഴെ റാങ്കിലുള്ള മൂന്ന് ടീമുകൾ റൗണ്ട്-റോബിൻ രീതിയിൽ മൂന്ന് മത്സരങ്ങളുള്ള പ്ലേ-ഇൻ റൗണ്ടിൽ മത്സരിക്കും. ഈ ഘട്ടത്തിൽ വിജയിക്കുന്ന ടീം രണ്ടാം റൗണ്ടിലെ 12 ടീമുകൾ അടങ്ങിയ പ്രധാന പൂളിലേക്ക് മുന്നേറും.

റൗണ്ട് 2 (30 മത്സരങ്ങൾ): 12 ടീമുകളെ ആറ് വീതമുള്ള രണ്ട് ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് സ്ഥാനക്കാരുമായി, രണ്ട് ഗ്രൂപ്പുകളിലെയും ഏറ്റവും മികച്ച നാലാം സ്ഥാനക്കാരനും കൂടി സൂപ്പർ 7 ഘട്ടത്തിലേക്ക് യോഗ്യത നേടും.

റൗണ്ട് 3 – സൂപ്പർ 7 (21 മത്സരങ്ങൾ): യോഗ്യത നേടിയ ഏഴ് ടീമുകൾ ഒറ്റ റൗണ്ട്-റോബിൻ പൂളിൽ മത്സരിക്കും. ഇതിൽ ആദ്യ നാല് സ്ഥാനങ്ങൾ നേടുന്ന ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കും.

നോക്ക്ഔട്ട് ഘട്ടം (3 മത്സരങ്ങൾ): ഒന്നാം സ്ഥാനക്കാരായ ടീം നാലാം സ്ഥാനക്കാരെ നേരിടും. രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിലാണ് രണ്ടാമത്തം സെമി ഫൈനൽ മത്സരം നടക്കുക. ഈ രണ്ട് സെമി ഫൈനലുകളിലെയും വിജയികൾ ഫൈനലിൽ ഏറ്റുമുട്ടും.നവംബർ 17, 18 തീയതികളിൽ കേപ്ടൗണിലും സുത്വാനിലുമായി സെമി ഫൈനൽ മത്സരങ്ങളും, നവംബർ 21-ന് ജൊഹാനസ്ബർഗിൽ ഫൈനൽ മത്സരവും നടക്കും



Source link

Leave a Reply

Your email address will not be published. Required fields are marked *