വൈഭവ് സൂര്യവംശി തരംഗം; ജേഴ്സി വിപണിയിൽ കോലി-ധോണി റെക്കോർഡുകൾക്കൊപ്പമെത്തി യുവതാരം Vaibhav Suryavanshi joins Kohli-Dhonis records in jersey market | | ACTPnews

News18


Last Updated:

ന്യൂ ചണ്ഡീഗഡിൽ നടന്ന എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വെറും 29 പന്തിൽ നിന്ന് സൂര്യവംശി അടിച്ചുകൂട്ടിയ 97 റൺസ് പ്രകടനത്തോടെയാണ് ജേഴ്സി ക്രേസ് ഇരട്ടിയായത്

News18
News18

ഈ സീസണിലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി നടത്തിയ തകർപ്പൻ പ്രകടനത്തോടെ വെറുമൊരു സൂപ്പർതാരം എന്നതിനപ്പുറമുള്ള വളർച്ചയാണ് 15 കാരനായ വൈഭവ് സൂര്യവംശി കൈവരിച്ചിരിക്കുന്നത്. ഭയമില്ലാത്ത ബാറ്റിംഗ് ശൈലി കൊണ്ടും റെക്കോർഡുകൾ തകർത്തുള്ള സിക്സർ വേട്ടകൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ ആകർഷണമായി മാറാൻ ഈ കൗമാരക്കാരന് സാധിച്ചു.

വർഷങ്ങളായി ഐപിഎൽ ആരാധകർ നെഞ്ചിലേറ്റിയ എം.എസ് ധോണിയുടെ 7, വിരാട് കോലിയുടെ 18, രോഹിത് ശർമ്മയുടെ 45 എന്നീ ഐക്കണിക് ജേഴ്സി നമ്പറുകളുടെ നിരയിലേക്ക് ഇപ്പോൾ സൂര്യവംശിയുടെ 03 എന്ന നമ്പറും എത്തിക്കഴിഞ്ഞു.  ആരാധകർക്കിടയിൽ ഈ യുവതാരം, പ്രത്യേകിച്ച് രാജസ്ഥാൻ റോയൽസ് ആരാധകർക്കിടയിൽ വലിയൊരു ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച്, ഈ സീസണിൽ വൈഭവ് സൂര്യവംശിയുടെ ജേഴ്സിക്കായുള്ള ആവശ്യം മുൻപില്ലാത്ത വിധം ഉയർന്നതായും തങ്ങളുടെ ഫ്രാഞ്ചൈസി ചരിത്രത്തിൽ ഇതുവരെ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും രാജസ്ഥാൻ റോയൽസ് അധികൃതർ വ്യക്തമാക്കുന്നു.

സൂര്യവംശിയുടെ ജേഴ്സിക്ക് വിപണിയിൽ വൻ ഡിമാൻഡാണുള്ളതെന്നും എല്ലാവരും അദ്ദേഹത്തിന്റെ ജേഴ്സിക്ക് വേണ്ടിയാണ് ചോദിക്കുന്നതെന്നും രാജസ്ഥാൻ റോയൽസുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ജേഴ്സിയും ഇതുതന്നെയാണെന്നും ഇത്രയും വലിയൊരു തരംഗം തങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂ ചണ്ഡീഗഡിൽ നടന്ന എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വെറും 29 പന്തിൽ നിന്ന് സൂര്യവംശി അടിച്ചുകൂട്ടിയ 97 റൺസ് പ്രകടനത്തോടെയാണ് ഈ ജേഴ്സി ക്രേസ് ഇരട്ടിയായത്. പാറ്റ് കമ്മിൻസ് നയിച്ച ഹൈദരാബാദ് ബോളിങ് നിരയെ അനായാസം തച്ചുടച്ച താരം, 12 സിക്സറുകളും 5 ഫോറുകളുമടക്കമാണ് രാജസ്ഥാൻ റോയൽസിനെ ക്വാളിഫയർ 2-ലേക്ക് നയിച്ചത്.

ഈ സിക്സർ വേട്ടയിലൂടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന കളിക്കാരനെന്ന ക്രിസ് ഗെയിലിന്റെ റെക്കോർഡും സൂര്യവംശി മറികടന്നു. ഈ സീസണിൽ മാത്രം 65 സിക്സറുകളാണ് താരം പറത്തിയത്.



Source link

Leave a Reply

Your email address will not be published. Required fields are marked *