Last Updated:
അവസാന ഇന്നിങ്സിൽ ഇന്ത്യക്ക് വിജയിക്കാൻ 207 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്.
ശ്രീലങ്കയ്ക്കെതിരായ സന്നാഹ മത്സരത്തിന്റെ അവസാന ഓവറിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ ഉൾപ്പെടെ നാല് കൂറ്റൻ സിക്സറുകൾ നേടി ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് സമ്മാനിച്ചത് തകർപ്പൻ ജയം. അവസാന ഇന്നിങ്സിൽ ഇന്ത്യക്ക് വിജയിക്കാൻ 207 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. മൂന്നാമത്തെയും അവസാനത്തെയും ദിവസത്തെ അവസാന ഓവർ ആരംഭിക്കുമ്പോൾ സന്ദർശകർ 4 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എന്ന നിലയിലായിരുന്നു. വിജയലക്ഷ്യത്തിൽ നിന്നും 16 റൺസ് അകലെ. സിറാജും ഓൾറൗണ്ടർ സാരൻഷ് ജെയ്നുമായിരുന്നു ക്രീസിൽ ഉണ്ടായിരുന്നത്. ഇതൊരു സന്നാഹ മത്സരമായതിനാൽ, പല മുൻനിര ബാറ്റ്സ്മാൻമാരും ഏതാനും പന്തുകൾ നേരിട്ടശേഷം റിട്ടയർ ആവുകയായിരുന്നു.














