Asian Games : അനുമതിയില്ലാത്ത ഷൂ; വിജയിയായ കസാക്കിസ്ഥാൻ താരത്തിന് സ്വർണമെഡൽ നഷ്ടമായി | | ACTPnews

News18


Last Updated:

മാരത്തൺ റേസ് വാക്ക് മത്സരത്തിൽ മൂന്ന് മണിക്കൂർ 22 മിനിറ്റ് 20 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ടോക്സാൻബയേവ ഒന്നാമതെത്തിയിരുന്നു

News18
News18

ഏഷ്യൻ ഗെയിംസിലെ വനിതാ മാരത്തൺ റേസ് വാക്കിൽ കസാഖിസ്ഥാൻ താരമായ യാസ്മിന ടോക്സാൻബയേവ നേടിയ സ്വർണമെഡൽ റദ്ദാക്കി. വേൾഡ് അത്‌ലറ്റിക്സ് അംഗീകരിച്ചിട്ടില്ലാത്ത ഷൂ ധരിച്ചാണ് താരം മത്സരിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഞായറാഴ്ച നടന്ന മാരത്തൺ റേസ് വാക്ക് മത്സരത്തിൽ മൂന്ന് മണിക്കൂർ 22 മിനിറ്റ് 20 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ടോക്സാൻബയേവ ഒന്നാമതെത്തിയിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ ചൈനയുടെ ഡാൻസെങ്‌ കുസോംഗിനേക്കാൾ നാല് മിനിറ്റ് മുന്നിലായിരുന്നു താരം.

വേൾഡ് അത്‌ലറ്റിക്സ് അംഗീകരിക്കുകയും പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത ഷൂസുകൾ മാത്രമേ താരങ്ങൾ മത്സരങ്ങളിൽ ഉപയോഗിക്കാവൂവെന്ന് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ടോക്സാൻബയേവ ധരിച്ചിരുന്ന ഷൂസ് അംഗീകൃത പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ലെന്നും ഇത് സംബന്ധിച്ച് വേൾഡ് അത്‌ലറ്റിക്സിനെ സമീപിച്ചതായും അദ്ദേഹം പറഞ്ഞു.

സ്വർണമെഡൽ റദ്ദാക്കാനുള്ള തീരുമാനം വേൾഡ് അത്‌ലറ്റിക്സിന്റേതായിരുന്നു. ഇക്കാര്യം താരത്തെ അറിയിച്ചതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തീരുമാനത്തിനെതിരെ ജൂറിക്ക് അപ്പീൽ നൽകാൻ താരത്തിന് അവകാശമുണ്ടെന്നും ടോക്സാൻബയേവ അപ്പീൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

‘അവസാനം വരെ പോരാടി’ എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ ടോക്സാൻബയേവയുടെ പ്രതികരണം. ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും താരം അറിയിച്ചു.

ടോക്സാൻബയേവ അയോഗ്യയായതോടെ നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന ചൈനയുടെ ഡാൻസെങ്‌കുസോ​ഗിന് സ്വർണമെഡൽ ലഭിച്ചു. ചൈനയുടെ തന്നെ മാ ലി വെള്ളിയും ജപ്പാന്റെ യുകിക്കോ ഉമേനോ വെങ്കലവും നേടി.



Source link

Leave a Reply

Your email address will not be published. Required fields are marked *