ഏഷ്യൻ ഗെയിംസ്: വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര സ്വർണം; അത്‍ലറ്റിക്സിൽ ആദ്യത്തേത് | | ACTPnews

(AP Photo)


Last Updated:

കിരൺ, മചെതിര പൂവമ്മ, പ്രാചി, വിദ്യ രാംരാജ് എന്നിവരടങ്ങിയ ടീമാണ് ചരിത്ര സ്വർണത്തിലേക്ക് ഓടിയെത്തിയത്

(AP Photo)
(AP Photo)

ഏഷ്യൻ ഗെയിംസ് വനിതാ റിലേയിൽ ഇന്ത്യയ്ക്കു സ്വർണം. 4×400 മീറ്റർ റിലേയിൽ 3:29.69 മിനിറ്റിൽ ഫിനിഷ് ചെയ്താണ് ഇന്ത്യ ചരിത്രം കുറിച്ചത്. അത്‍ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. കിരൺ, മചെതിര പൂവമ്മ, പ്രാചി, വിദ്യ രാംരാജ് എന്നിവരടങ്ങിയ ടീമാണ് ചരിത്ര സ്വർണത്തിലേക്ക് ഓടിയെത്തിയത്. 400 മീറ്റർ റിലേയിൽ ബഹ്റൈൻ വെള്ളിയും ചൈന വെങ്കലവും സ്വന്തമാക്കി.

5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ഗുൽവീർ സിങ് വെങ്കലം നേടി. നേരത്തേ 1500 മീറ്ററിലും 10,000 മീറ്ററിലും വെള്ളി നേടിയ ഗുൽവീറിന്റെ മൂന്നാം മെഡലാണിത്. 4×100 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യ വെങ്കലവും സ്വന്തമാക്കി. 41.06 സെക്കൻഡെന്ന ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ച പ്രകടനവുമായാണ് ഇന്ത്യയുടെ വെങ്കലനേട്ടം. ഗുർവീന്ദർ സിങ്, സ്നേഹ, അനിമേഷ് കുജൂർ, ഹരിത ഭദ്ര എന്നിവരാണ് മിക്സഡ് റിലേയിൽ മത്സരിച്ചത്. വനിതാ ഹൈജംപിൽ ഇന്ത്യയുടെ പൂജ സിങ് വെങ്കലം വിജയിച്ചു.

വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ നീരു ദണ്ഡ സ്വർണം നേടിയിരുന്നു. ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമാണിത്. ഏഷ്യൻ റെക്കോർഡോടെയാണ് നീരുവിന്റെ വിജയം. 28 പോയിന്റുകളുമായി നീരു ഒന്നാമതെത്തിയപ്പോൾ ചൈനയുടെ സൺ യുനോങ്ങിനാണ് വെള്ളി. കുവൈറ്റിന്റെ അബ്ദുൽ മാലിക് ഹജർ വെങ്കലവും വിജയിച്ചു. വനിതാ ഷൂട്ടിങ് ട്രാപ് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് വെള്ളി. 328 പോയിന്റുകളുമായാണ് ഇന്ത്യ രണ്ടാമത് ഫിനിഷ് ചെയ്തത്. വനിതാ വിഭാഗത്തില്‍ ചൈന സ്വർണവും കുവൈറ്റ് വെങ്കലവും സ്വന്തമാക്കി.



Source link

Leave a Reply

Your email address will not be published. Required fields are marked *