രഞ്ജി ട്രോഫി: ജാർഖണ്ഡിനെതിരെ വിഷ്ണു വിനോദ് നയിക്കും; കേരള ടീമിനെ പ്രഖ്യാപിച്ചു | | ACTPnews

(പ്രതീകാത്മക ചിത്രം)

[ad_1]

Last Updated:

ജാർഖണ്ഡിന് പുറമെ ഒഡീഷ, ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, സർവീസസ് എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണ് കേരളം ഇത്തവണ മത്സരിക്കുന്നത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

രഞ്ജി ട്രോഫിയിൽ (Ranji Trophy) ഈ സീസണിലെ ആദ്യ മത്സരത്തിനായുള്ള കേരള ടീമിനെ (Kerala Team) പ്രഖ്യാപിച്ചു. വിഷ്ണു വിനോദാണ് ടീമിൻ്റെ ക്യാപ്റ്റൻ. ഈ മാസം 11 മുതൽ 14 വരെ ജംഷഢ്പൂരിൽ ജാർഖണ്ഡിനെതിരെയാണ് കേരളത്തിൻ്റെ ആദ്യ മത്സരം.

യുവത്വവും പരിചയസമ്പത്തും ഒരുപോലെ ഒത്തിണങ്ങിയ ശക്തമായൊരു നിരയാണ് ഇത്തവണ കേരളത്തിനായി കളത്തിലിറങ്ങുന്നത്. സച്ചിൻ ബേബി, രോഹൻ എസ്. കുന്നുമ്മൽ, ക്യാപ്റ്റൻ വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ എന്നിവരടക്കമുള്ള പരിചയസമ്പന്നർ അണിനിരക്കുന്ന ബാറ്റിങ് നിരയാണ് കേരളത്തിൻ്റേത്. എം.ഡി. നിധീഷ്, ഈഡൻ ആപ്പിൾ ടോം, ബേസിൽ എൻ.പി. തുടങ്ങിയവരാണ് ബൌളിങ് നിരയിലുള്ളത്. പരിചയസമ്പന്നരായ ജലജ് സക്സേനയും ആദിത്യ സർവാതെയുമാണ് ടീമിൻ്റെ അതിഥി താരങ്ങൾ.

ജാർഖണ്ഡിന് പുറമെ ഒഡീഷ, ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, സർവീസസ് എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണ് കേരളം ഇത്തവണ മത്സരിക്കുന്നത്. സ്വപ്നിൽ അസ്നോദ്കറാണ് ഇത്തവണ കേരള ടീമിൻ്റെ പരിശീലകൻ.

കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റൻ / വിക്കറ്റ് കീപ്പർ), രോഹൻ എസ്. കുന്നുമ്മൽ, അഭിഷേക് ജെ. നായർ, അഭിഷേക് പി. നായർ, സച്ചിൻ ബേബി, അഹമ്മദ് ഇമ്രാൻ, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ, ആദിത്യ ആനന്ദ് സർവാതെ, അനുരാജ് ജെ. എസ്., അഭിജിത് പ്രവീൺ വി., നിധീഷ് എം. ഡി., ഈഡൻ ആപ്പിൾ ടോം, പവൻ രാജ്, ബേസിൽ എൻ. പി.

Summary: Kerala have announced their squad for their opening match of this season’s Ranji Trophy. Vishnu Vinod will lead the team. Kerala will play their first match against Jharkhand in Jamshedpur from the 11th to the 14th of this month. Kerala will take the field this season with a strong squad that combines youth and experience

[ad_2]

Source link

Leave a Reply

Your email address will not be published. Required fields are marked *