Abhishek Sharma Hospitalised T20 World Cup: ടി20 ലോകകപ്പ്: നമീബിയക്കെതിരായ മത്സരത്തിന് മുൻപ് ഇന്ത്യൻ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്| T20 World Cup 2026 Opener Abhishek Sharma Hospitalised Major Fitness Scare for India | | ACTPnews

(PTI Photo)


Last Updated:

ഐസിസി പുരുഷ ടി20 ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന് തിരിച്ചടിയായി ഓപ്പണിങ് ബാറ്ററുടെ ആരോഗ്യനില വഷളായി. താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

(PTI Photo)
(PTI Photo)

2026ലെ ടി20 ലോകകപ്പിൽ ഇന്ത്യൻ താരങ്ങളുടെ പരിക്ക് ടീമിനെ വലയ്ക്കുന്നു. വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, ജസ്പ്രീത് ബുംറ എന്നിവർക്ക് പിന്നാലെ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമയെയും ആരോഗ്യപ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഭിഷേകിന് കടുത്ത അണുബാധ ബാധിച്ചതായാണ് റിപ്പോർട്ട്. ഞായറാഴ്ച യുഎസ്എയ്‌ക്കെതിരായ മത്സരത്തിൽ കടുത്ത പനിയുണ്ടായിരുന്നിട്ടും അഭിഷേക് ബാറ്റിംഗിന് ഇറങ്ങിയിരുന്നുവെങ്കിലും ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. തുടർന്ന് ഫീൽഡിംഗിന് അദ്ദേഹം എത്തിയിരുന്നില്ല. ആരോഗ്യനില വഷളായതിനെ തുടർന്ന് താരത്തിന് ഡ്രിപ്പ് നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പരിശീലകന്റെ വാക്കുകൾ

നമീബിയക്കെതിരായ മത്സരത്തിന് മുന്നോടിയായി ചൊവ്വാഴ്ച നടന്ന പരിശീലന സെഷനിൽ താരം പങ്കെടുത്തില്ല. “അഭിഷേകിന് ഇപ്പോഴും ഉദരസംബന്ധമായ അസ്വസ്ഥതകളുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ അദ്ദേഹം സുഖം പ്രാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” എന്ന് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് പറഞ്ഞു.

ബുംറയും സുന്ദറും തിരിച്ചെത്തുന്നു

ഇന്ത്യൻ ആരാധകർക്ക് ആശ്വാസം നൽകുന്ന ചില വാർത്തകളും പുറത്തുവരുന്നുണ്ട്. അസുഖം കാരണം യുഎസ്എയ്‌ക്കെതിരായ മത്സരം നഷ്ടമായ ബുംറ നമീബിയക്കെതിരെ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹം പരിശീലനം പുനരാരംഭിച്ചു. വാരിയെല്ലിനേറ്റ പരിക്കിൽ നിന്ന് മോചിതനായ വാഷിംഗ്ടൺ സുന്ദർ ഡൽഹിയിൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്നു.

Summary: Team India is facing a significant fitness crisis in the ongoing ICC Men’s T20 World Cup 2026. Following health issues with several key players, star opening batter Abhishek Sharma was reportedly hospitalised after his condition worsened due to a severe infection.

മലയാളം വാർത്തകൾ/ വാർത്ത/Sports/

ടി20 ലോകകപ്പ്: നമീബിയക്കെതിരായ മത്സരത്തിന് മുൻപ് ഇന്ത്യൻ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്



Source link

Leave a Reply

Your email address will not be published. Required fields are marked *

Latest News

View All

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed