ഏഷ്യൻ ഗെയിംസ് 2026; പുരുഷ വിഭാഗം ബോക്സിംഗിൽ ഇന്ത്യയുടെ അങ്കുഷ് പങ്കലിനും വനിതകളിൽ ലോവ്‌ലിനയ്ക്കും പർവീൻ ഹൂഡയ്ക്കും സ്വർണം | | ACTPnews

News18


Last Updated:

ഈ ഏഷ്യൻ ഗെയിംസിൽ പുരുഷ ബോക്സിംഗിൽ രണ്ട് വെങ്കല മെഡലുകൾ ഇന്ത്യ നേടിയിരുന്നു.

News18
News18

2026 ഏഷ്യൻ ഗെയിംസിൽ പുരുഷ ബോക്സിംഗിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ നേടി 21 കാരനായ അങ്കുഷ് പങ്കൽ . ഹരിയാനയിൽ നിന്നുള്ള യുവതാരം പുരുഷന്മാരുടെ 80 കിലോഗ്രാം വിഭാഗം ഫൈനലിൽ ദക്ഷിണ കൊറിയയുടെ മിൻസിയോംഗ് കിമിനെയാണ് ഏകപക്ഷീയമായ വിജയത്തിലൂടെ തോൽപ്പിച്ചത്.

5-0 എന്ന സ്കോർലൈനിലാണ് താരം സ്വർണമെഡൽ സ്വന്തമാക്കിയത്. ആദ്യ റൗണ്ടിൽ 4-1 എന്ന നിലയിലും തുടർന്ന് വന്ന രണ്ട് റൗണ്ടുകളിൽ 5-0, 4-1 എന്നിങ്ങനെയും വിജയം നേടി. അരങ്ങേറ്റ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്നതിന് മുമ്പ്, 2026 ജൂലൈ-ഓഗസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും അങ്കുഷ് സ്വർണം നേടിയിട്ടുണ്ട്.ഈ ഏഷ്യൻ ഗെയിംസിൽ പുരുഷ ബോക്സിംഗിൽ രണ്ട് വെങ്കല മെഡലുകൾ ഇന്ത്യ നേടിയിരുന്നു.

നിലവിലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ ബോക്സിംഗ് സ്വർണമാണിത്. വനിതാ വിഭാഗത്തിൽ ലോവ്‌ലിന ബോർഗോഹെയ്ൻ 75 കിലോഗ്രാം വിഭാഗത്തിലും, പർവീൻ ഹൂഡ 65 കിലോഗ്രാം വിഭാഗത്തിലും സ്വർണം സ്വന്തമാക്കിയിരുന്നു.

ലോവ്‌ലിനയ്ക്കും പർവീൻ ഹൂഡയ്ക്കും സുവർണ്ണ നേട്ടം

ഏഷ്യൻ ഗെയിംസിലെ വനിതാ ബോക്സിംഗ് കിരീടങ്ങൾക്കായുള്ള ഇന്ത്യയുടെ 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ലോവ്‌ലിന ബോർഗോഹെയ്നും (75 കിലോഗ്രാം) പർവീൻ ഹൂഡയും (65 കിലോഗ്രാം) സ്വർണ മെഡലുകൾ സ്വന്തമാക്കിയത്. ശക്തരായ എതിരാളികൾക്കെതിരെ ആവേശകരമായ പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. രാജ്യത്തെ ഏറ്റവും പ്രമുഖരായ ബോക്സർമാരിൽ ഒരാളായ ലോവ്‌ലിന തന്റെ 29-ാം ജന്മദിനത്തിൽ ചൈനയുടെ സിയെ ബാവോയെ 5-0 തോൽപ്പിച്ച് കഴിഞ്ഞ തവണത്തെ വെള്ളി മെഡൽ സ്വർണമാക്കി മാറ്റുകയായിരുന്നു. തുടർന്ന് പാരീസ് ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ തായ്പേയിയുടെ ചെൻ നിൻ-ചിനെതിരെ 3-2 എന്ന സ്പ്ലിറ്റ് ഡിസിഷൻ വിജയത്തിലൂടെ പർവീനും തന്റെ ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണം നേടി.

മേരി കോമിനൊപ്പം ചരിത്രനേട്ടത്തിൽ ഇടംനേടി ലോവ്‌ലിനയും പർവീനും

ഈ വിജയങ്ങളോടെ ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടുന്ന ഇന്ത്യൻ വനിതാ ബോക്സർമാരുടെ എലീറ്റ് നിരയിലേക്ക് ലവ്‌ലിനയും പർവീനും എത്തി. 2014-ൽ ഇൻഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മണിപ്പൂരി ലെജൻഡ് എം.സി. മേരി കോം ഫ്ലൈവെയ്റ്റ് (51 കിലോഗ്രാം) വിഭാഗത്തിൽ സ്വർണം നേടിയിരുന്നു.

“ഇന്ന് എന്റെ പിറന്നാളാണ്. ഇതൊരു വളരെ പ്രത്യേകമായ പിറന്നാളാണ്, എനിക്ക് വളരെ സന്തോഷമുണ്ട്. എന്റെ ജന്മദിനത്തിൽ എനിക്ക് ഒരു സ്വർണ മെഡൽ സമ്മാനിക്കണമെന്ന് ഞാൻ കരുതി. ജീവിതത്തിൽ ആദ്യമായാണ് ഞാൻ എനിക്കൊരു സമ്മാനം നൽകുന്നത്.. ഞാൻ തോറ്റുപോവുമെന്ന് ഒരു നിമിഷം പോലും ഞാൻ കരുതിയിരുന്നില്ല,” വിജയത്തിന് ശേഷം ലവ്‌ലിന പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *