2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം ഉറപ്പാക്കാൻ ഗൂഢാലോചന നടന്നു; വെളിപ്പെടുത്തലുമായി ഇംഗ്ലീഷ് താരം | | ACTPnews

News18


Last Updated:

ഏഷ്യൻ എതിരാളികൾ തമ്മിലുള്ള അപൂർവ്വമായ ഫൈനൽ പോരാട്ടം സാധ്യമാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും ആരോപണം

News18
News18

ഈ മത്സരത്തിൽ ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് ഇന്ത്യ അനായാസം പരാജയപ്പെടുത്തിയപ്പോൾ, ടൂർണമെന്റിന്റെ തുടക്കത്തിലെ പരാജയങ്ങൾക്ക് ശേഷം മികച്ച ഫോമിലായിരുന്ന പാകിസ്ഥാൻ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിനാണ് തകർത്തത്. പിച്ചിന്റെ വേഗത കുറവായിരുന്നിട്ടും, പാകിസ്ഥാന്റെ പേസ് ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെക്കുകയും ഇംഗ്ലണ്ടിനെ 211 റൺസിന് പുറത്താക്കുകയും ചെയ്തു. തുടർന്ന് 37.1 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ ലക്ഷ്യം മറികടക്കുകയും ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. പിന്നീട് ഫൈനലിൽ കിരീടം ചൂടാനും അവർക്ക് സാധിച്ചു.

‘ഞങ്ങൾക്ക് അനുയോജ്യമായ ഒരു പിച്ചായിരുന്നു അത്,’ മൊയിൻ അലിയും ആദിൽ റഷീദും പങ്കെടുത്ത ‘ബിയേർഡ് ബിഫോർ വിക്കറ്റ്’ എന്ന യൂട്യൂബ് ഷോയിൽ ലെഗ് സ്പിന്നർ ഷദാബ് ഖാൻ അഭിപ്രായപ്പെട്ടു. ഇതിനെ മൊയിൻ അലി ശക്തമായി പിന്താങ്ങുകയും ചെയ്തു.

ഇത് ഒരു ഒഴിവുകഴിവുമല്ല; ഞങ്ങൾ തോറ്റു, അവർ എന്തായാലും ഞങ്ങളെ തോൽപ്പിക്കുമായിരുന്നു – വാസ്തവത്തിൽ പാകിസ്ഥാൻ ലോകകപ്പിൽ ഞങ്ങളെ തോൽപ്പിക്കാറുണ്ടായിരുന്നു – എങ്കിലും കാർഡിഫിൽ ഉപയോഗിച്ച ഒരു പിച്ചിലാണ് ഞങ്ങൾ സെമിഫൈനൽ കളിച്ചത്, അതേസമയം ഇന്ത്യ ബംഗ്ലാദേശിനെതിരെ പുതിയ പിച്ചിലാണ് കളിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. ഇത് കണ്ടാൽ ഒരു ഇന്ത്യ-പാകിസ്ഥാൻ ഫൈനൽ അവർ ആഗ്രഹിച്ചിരുന്നു എന്ന് തോന്നും. കാരണം ഞങ്ങൾ മികച്ച ഫോമിലായിരുന്നു, ഞങ്ങൾക്ക് വളരെ മികച്ചൊരു ടീം ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ നല്ലൊരു ഫാസ്റ്റ് പിച്ചിൽ ആ സമയത്ത് ഞങ്ങളെ തോൽപ്പിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. ഒരുപക്ഷേ ഞങ്ങളെ തോൽപ്പിക്കാൻ കഴിയുന്ന ഒരേയൊരു ടീം പാകിസ്ഥാൻ മാത്രമായിരിക്കാം. എന്നാൽ ഉപയോഗിച്ച ആ പിച്ചിൽ ഞങ്ങൾക്ക് അല്പം പരുങ്ങലിലാവേണ്ടി വന്നു. മുഹമ്മദ് അമീറും ഹസനും മികച്ച രീതിയിൽ പന്തെറിഞ്ഞതുകൊണ്ട് അവർ വിജയിച്ചു. എങ്കിലും ഒരു ഇന്ത്യ-പാകിസ്ഥാൻ ഫൈനൽ അവർ ആഗ്രഹിച്ചിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

ചരിത്രത്തിൽ ഐ.സി.സിക്ക് ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിക്കൊടുത്ത മത്സരങ്ങളിലൊന്നായിരുന്നു ആ ഫൈനൽ പോരാട്ടം.



Source link

Leave a Reply

Your email address will not be published. Required fields are marked *