CSK Vs RCB സിഎസ്കെ – ആർസിബി പോര് ബിസിസിഐക്ക് മുന്നിൽ; ‘ദോശ ഇഡ്ഡലി’ പാട്ടിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് പരാതി നൽകി | | ACTPnews

CSK Vs RCB   (BCCI Photo)


Last Updated:

കളിക്കളത്തിലെ പോരാട്ടത്തേക്കാൾ ‘പാട്ട് വിവാദമാണ്’ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്

CSK Vs RCB   (BCCI Photo)
CSK Vs RCB (BCCI Photo)

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായ ചെന്നൈ സൂപ്പർ കിംഗ്‌സ് – റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വൈര്യം ഇപ്പോൾ ക്രിക്കറ്റ് ബോർഡിന്റെ പടിവാതിൽക്കൽ എത്തിയിരിക്കുകയാണ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ഡിജെ പ്ലേ ചെയ്ത പാട്ട് തങ്ങളെ അപമാനിക്കുന്നതാണെന്ന് കാണിച്ച് സിഎസ്കെ ബിസിസിഐക്ക് ഔദ്യോഗികമായി പരാതി നൽകി.

വിവാദമായ ‘ദോശ പാട്ട്’

ഏപ്രിൽ 5-ന് നടന്ന ആർസിബിയുടെ ഹോം മാച്ചിനിടെയാണ് സംഭവം. സിഎസ്കെയുടെ ഇന്നിംഗ്‌സ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സ്റ്റേഡിയത്തിൽ “ദോശ, ഇഡ്ഡലി, സാമ്പാർ, ചട്ണി, ചട്ണി” എന്ന് തുടങ്ങുന്ന ഗാനം പ്ലേ ചെയ്തു. ഗാന അപ്പു എന്ന സംഗീതജ്ഞൻ ചിട്ടപ്പെടുത്തിയ ഈ ഗാനം ഇന്ന് സോഷ്യൽ മീഡിയയിൽ ദക്ഷിണേന്ത്യക്കാരെ കുറിച്ചുള്ള വാർപ്പുമാതൃകകൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. ഇത് കേവലം വിനോദത്തിനപ്പുറം തങ്ങളുടെ കളിക്കാരെ പരിഹസിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നാണ് സിഎസ്കെയുടെ ആരോപണം.

സിഎസ്കെയുടെ നിലപാട്

ഹോം ടീമിനെ പിന്തുണയ്ക്കാൻ ഡിജെക്ക് അവകാശമുണ്ടെങ്കിലും എതിർ ടീമിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് സിഎസ്കെ മാനേജിംഗ് ഡയറക്ടർ കാശി വിശ്വനാഥൻ പറഞ്ഞു.

“ഡിജെമാർ സാധാരണയായി ഹോം ടീമിനെ പ്രോത്സാഹിപ്പിക്കാനാണ് അവിടെയുള്ളത്. എന്നാൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ അത് വ്യത്യസ്തമായിരുന്നു. ഞങ്ങളുടെ കളിക്കാർക്കെതിരെ ചില പരാമർശങ്ങൾ ഡിജെയുടെ ഭാഗത്തുനിന്നും ഉണ്ടായി. ഇതിന്റെ ഗൗരവം പരിഗണിച്ചാണ് ഞങ്ങൾ ബിസിസിഐക്ക് കത്തെഴുതിയത്,” അദ്ദേഹം വ്യക്തമാക്കി.

വിവാദത്തിന്റെ തുടക്കം

യഥാർത്ഥത്തിൽ ഈ വിവാദം തുടങ്ങുന്നത് കഴിഞ്ഞ വർഷമാണ്. ആർസിബി താരം ജിതേഷ് ശർമ്മ ചെന്നൈയെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് എന്താണെന്ന ചോദ്യത്തിന് ഈ പാട്ട് പാടി മറുപടി നൽകിയിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കിടയാക്കി. പിന്നീട് ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജിതേഷ് ഔട്ടായപ്പോൾ ഈ പാട്ട് പ്ലേ ചെയ്തിരുന്നുവെങ്കിലും, എതിർ ടീമിനെ അപമാനിക്കരുതെന്ന് പറഞ്ഞ് സിഎസ്കെ മാനേജ്‌മെന്റ് അന്ന് സ്വന്തം ഡിജെയെ വിലക്കിയിരുന്നു. എന്നാൽ ഇപ്പോൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തങ്ങൾക്കെതിരെ ഇതേ പാട്ട് ആവർത്തിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് സിഎസ്കെ പറയുന്നത്.

സിഎസ്കെയുടെ പരാതി ലഭിച്ചതായും ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും ഐപിഎൽ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കടുത്ത പോരാട്ടം നടന്ന ആ മത്സരത്തിൽ 43 റൺസിനായിരുന്നു ബെംഗളൂരുവിന്റെ വിജയം. എന്നാൽ കളിക്കളത്തിലെ പോരാട്ടത്തേക്കാൾ ഇപ്പോൾ ഈ ‘പാട്ട് വിവാദമാണ്’ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്.

Summary: The storied rivalry between Chennai Super Kings (CSK) and Royal Challengers Bengaluru (RCB) has reached the BCCI after CSK lodged an official complaint regarding the conduct of the stadium DJ during their April 5 fixture at the M. Chinnaswamy Stadium. CSK objected to the playing of a song titled “Dosa, idli, sambar, chutney, chutney” just before their innings began. The song is often criticized for promoting lazy South Indian stereotypes and was deemed “in poor taste” by the franchise.



Source link

Leave a Reply

Your email address will not be published. Required fields are marked *

Search the Archives

Access over the years of investigative journalism and breaking reports