FIFA World Cup 2026 | കിക്കോഫിന് മുന്നേ ചരിത്രം കുറിച്ച് അർജന്റീന – സ്പെയിൻ ഫൈനൽ പോരാട്ടം | | ACTPnews

News18


Last Updated:

1992-ൽ ഫിഫ റാങ്കിംഗ് സമ്പ്രദായം ആരംഭിച്ചതിന് ശേഷം ലോക റാങ്കിംഗിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടുന്ന ആദ്യ ലോകകപ്പ് മത്സരമാണിത്.

News18
News18

ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന അർജന്റീനയും സ്പെയിനും തമ്മിലുള്ള 2026 ലെ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പന്തുരുളുന്നതിന് മുൻപ് തന്നെ ചരിത്രം കുറിക്കും. 1992-ൽ ഫിഫ റാങ്കിംഗ് സമ്പ്രദായം ആരംഭിച്ചതിന് ശേഷം ലോക റാങ്കിംഗിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടുന്ന ആദ്യ ലോകകപ്പ് മത്സരമാണിത്. അർജന്റീന ഒന്നാം റാങ്കുകാരായും സ്പെയിൻ രണ്ടാം റാങ്കുകാരായുമാണ് ഈ ടൂർണമെന്റിൽ കളിക്കുന്നത്.

ഇതോടെ അർജന്റീന തങ്ങളുടെ ഏഴാമത്തെ ഫിഫ ലോകകപ്പ് ഫൈനലിലാണ് പ്രവേശിക്കുന്നത്. ഫൈനലിൽ ഏറ്റവും കൂടുതൽ തവണ കളിച്ച രണ്ടാമത്തെ ടീമെന്ന ബ്രസീലിന്റെ റെക്കോർഡിനൊപ്പം (ഏഴ് തവണ) ഇതോടെ അർജന്റീനയുമെത്തി. എട്ട് ഫൈനലുകൾ കളിച്ച ജർമ്മനി മാത്രമാണ് ഇനി ഇവരെക്കാൾ മുന്നിലുള്ളത്. കൂടാതെ 1986, 1990 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് അർജന്റീന തുടർച്ചയായ രണ്ട് ലോകകപ്പ് ഫൈനലുകളിൽ ഇടം നേടുന്നത്.

ചരിത്രനേട്ടങ്ങൾ ലക്ഷ്യമിട്ടാണ് ലയണൽ മെസ്സിയും നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും ഇറങ്ങുന്നത്. 2024-ന്റെ തുടക്കം മുതൽ ഇതുവരെ കളിച്ച 37 മത്സരങ്ങളിൽ ഒന്നിൽ പോലും തോൽക്കാത്ത കുതിപ്പുമായാണ് സ്പെയിൻ ഫൈനലിന് വരുന്നത്. 2010-ലെ വിജയത്തിന് ശേഷം തങ്ങളുടെ രണ്ടാമത്തെ ഫിഫ ലോകകപ്പ് കിരീടമാണ് സ്പെയിൻ ലക്ഷ്യമിടുന്നത്. അതേസമയം, 1958 ലും 1962 ലും ബ്രസീൽ നേടിയതിന് ശേഷം തുടർച്ചയായി രണ്ട് ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ പുരുഷ ടീമാകാനാണ് അർജന്റീനയുടെ ശ്രമം.

ഫൈനൽ മത്സരം ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു മികച്ച പോരാട്ടമായിരിക്കുമെന്ന് സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെ പറഞ്ഞു. മനോഭാവത്തിലും കളിക്കാരുടെ പ്രതിഭയിലും ഒട്ടേറെ സമാനതകളുള്ള രണ്ട് സൂപ്പർ ടീമുകൾ തമ്മിലുള്ള ഈ മത്സരം അതിശയകരമായ ഒരു ഫൈനലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2010-ൽ അന്നത്തെ ലോക ചാമ്പ്യന്മാരായിരുന്ന സ്പെയിനെ ഒരു അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ അർജന്റീന പരാജയപ്പെടുത്തിയതിന് ശേഷം മെസ്സി സ്പെയിനെതിരെ കളിക്കുന്ന ആദ്യ മത്സരമാണിത്. ഏകദേശം രണ്ട് പതിറ്റാണ്ട് മുൻപ് കുഞ്ഞായിരിക്കുമ്പോൾ മെസ്സിയോടൊപ്പം എടുത്ത ചിത്രം വൈറലായ സ്പെയിൻ താരം ലാമിൻ യമാലുമായി മെസ്സി കളം പങ്കിടുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

മറ്റൊരു റെക്കോർഡ് കൂടി ലക്ഷ്യമിട്ടാണ് സ്പെയിൻ ഫൈനലിലേക്ക് വരുന്നത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ നിരയുമായാണ് ലാ റോഹ വരുന്നത്. ഈ ടൂർണമെന്റിൽ കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ഗോൾ മാത്രമാണ് അവർ വഴങ്ങിയത് എന്ന് മാത്രമല്ല, ഒരു സെക്കൻഡ് പോലും മത്സരങ്ങളിൽ അവർ പിന്നിലായിട്ടുമില്ല.



Source link

Leave a Reply

Your email address will not be published. Required fields are marked *