FIFA World Cup 2026: അവസാന നിമിഷത്തിൽ സ്വിറ്റ്സർലൻഡിനെ ഞെട്ടിച്ച ഖത്തർ ആദ്യ ലോകകപ്പ് പോയിന്റ് സ്വന്തമാക്കി | | ACTPnews

FIFA World Cup 2026: അവസാന നിമിഷത്തിൽ സ്വിറ്റ്സർലൻഡിനെ ഞെട്ടിച്ച ഖത്തർ ആദ്യ ലോകകപ്പ് പോയിന്റ് സ്വന്തമാക്കി |


മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്രെൽ എമ്പോളോ നേടിയ പെനാൽറ്റി ഗോളിലൂടെയാണ് സ്വിറ്റ്സർലൻഡ് മുന്നിലെത്തിയത്

സ്വിറ്റ്സർലൻഡിനെതിരെ അവസാന നിമിഷത്തെ മത്സരത്തിൽ ആദ്യ ലോകകപ്പ് പോയിന്റ് സ്വന്തമാക്കി ഖത്തർ. ശനിയാഴ്ച നടന്ന മത്സരത്തിൽ 1-1 സമനില പിടിച്ചതോടെ ഖത്തറിൽ വലിയ ആഘോഷങ്ങളാണ് അരങ്ങേറിയത്. മത്സരശേഷം ഖത്തർ താരങ്ങൾ മുഴുവൻ ആവേശത്തോടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി വിജയം ആഘോഷിച്ചു.

News18

മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്രെൽ എമ്പോളോ നേടിയ പെനാൽറ്റി ഗോളിലൂടെയാണ് സ്വിറ്റ്സർലൻഡ് മുന്നിലെത്തിയത്. റെമോ ഫ്രോയിലറെ ഫൗൾ ചെയ്തതിന് പിന്നാലെ ലഭിച്ച പെനാൽറ്റി കൃത്യമായി ഗോളാക്കി എമ്പോളോ സ്വിറ്റ്സർലൻഡിന് ലീഡ് സമ്മാനിച്ചു. രണ്ടാം ഗോൾ ലക്ഷ്യമിട്ട് സ്വിറ്റ്സർലൻഡ് തുടർച്ചയായി ശ്രമം നടത്തിയെങ്കിലും, ഖത്തർ ഗോൾകീപ്പർ മഹ്മൂദ് അബുനാദയുടെ മികച്ച പ്രകടനങ്ങളാണ് ടീമിന് കരുത്തായത്.

സ്വിറ്റ്സർലൻഡ് മൂന്ന് പോയിന്റ് ഉറപ്പിച്ചെന്ന തോന്നലുണ്ടായിരിക്കെ ബൗലേം ഖുഖിയുടെ ഗോളിലൂടെ ഖത്തർ സമനില പിടിച്ച് ചരിത്രം കുറിച്ചു. നിലവിൽ ഗ്രൂപ്പ് ബിയിൽ നാല് ടീമുകൾക്കും ഓരോ പോയിന്റ് വീതമാണുള്ളത്.

നാല് വർഷം മുമ്പ് സ്വന്തം നാട്ടിൽ നടന്ന ലോകകപ്പ് അരങ്ങേറ്റത്തിൽ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും ഖത്തർ പരാജയപ്പെട്ടിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഖത്തറിന്റെ രണ്ടാം ഗോളാണ് ഖൗഖിയുടെ ഹെഡറിൽ പിറന്നത്. കഴിഞ്ഞ ലോകകപ്പിൽ ഒറ്റ ഗോൾ മാത്രമാണ് ഖത്തറിന് നേടാനായത്.



Source link

Leave a Reply

Your email address will not be published. Required fields are marked *