FIFA WORLD CUP 2026 | ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ‘ട്രിയോണ്ട’യുടെ പിന്നിലെ രഹസ്യം | | ACTPnews

ഫിഫ ലോകകപ്പ് 2026 മാച്ച്ബോൾ ട്രയോണ്ട. (X)


Last Updated:

ആതിഥേയ രാജ്യങ്ങളായ യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവയെ പ്രതിനിധീകരിക്കുന്ന ചുവപ്പ്, പച്ച, നീല നിറങ്ങളിലാണ് പന്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്

ഫിഫ ലോകകപ്പ് 2026 മാച്ച്ബോൾ ട്രയോണ്ട. (X)
ഫിഫ ലോകകപ്പ് 2026 മാച്ച്ബോൾ ട്രയോണ്ട. (X)

2026-ലെ ഫിഫ ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ചരിത്രത്തിലെ ഏറ്റവും വലിയ കായികമാമാങ്കത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് വടക്കേ അമേരിക്ക. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ മഹാമേളയെ സ്വന്തം നാട്ടിലേക്ക് വരവേൽക്കുന്നതിന്റെ ആവേശത്തിലാണ് യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ. ഈ സവിശേഷമായ ലോകകപ്പിന്റെ പ്രധാന ആകർഷണവും ഔദ്യോഗിക മാച്ച് ബോളുമായ ‘ട്രിയോണ്ട’ മൂന്ന് ആതിഥേയ രാജ്യങ്ങൾക്കുള്ള ആദരവായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അഡിഡാസ് ആണ് പന്ത് നിർമ്മിച്ചിരിക്കുന്നത്.

പോർച്ചുഗീസ് ഭാഷയിലെ ‘മൂന്ന്’ (ട്രൈ – Tri), ‘തിരമാല’ (ഓണ്ട – Onda) എന്നീ അർഥങ്ങൾ ചേർന്നാണ് ട്രിയോണ്ട എന്ന പേര്.’മൂന്ന് തിരമാലകൾ’ എന്നാണ് ട്രിയോണ്ട എന്ന വാക്കിന്റെ അർത്ഥം. 100-ലധികം മത്സരങ്ങൾ നടക്കുന്ന, 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് സംഘടിപ്പിക്കാനായി മൂന്ന് രാജ്യങ്ങൾ ഒത്തുചേരുന്ന ചരിത്രപരമായ നിമിഷത്തെയാണ് ഈ പേര് സൂചിപ്പിക്കുന്നത്. ആതിഥേയ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ചുവപ്പ്, പച്ച, നീല നിറങ്ങളിലാണ് പന്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത് . ഇതിന്റെ പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ തിരമാലകളുടെ ആകൃതിയുള്ള നാല് പാനലുകൾ ചേർത്താണ് പന്ത് നിർമ്മിച്ചിരിക്കുന്നത്.

ഈ പാനലുകൾ പന്തിന്റെ മധ്യഭാഗത്ത് ഒരു ത്രികോണ ആകൃതിയിൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഇത് മൂന്ന് രാജ്യങ്ങളുടെ ചരിത്രപരമായ കൂട്ടായ്മയെ ഓർമ്മിപ്പിക്കുന്നു. കൂടാതെ, ഓരോ രാജ്യത്തെയും പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളും ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്. മെക്സിക്കോയ്ക്കായി കഴുകനും, കാനഡയ്ക്കായി മേപ്പിൾ ഇലയും, അമേരിക്കയ്ക്കായി നക്ഷത്രവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒപ്പം സ്വർണ്ണക്കപ്പായ ലോകകപ്പ് ട്രോഫിയോടുള്ള ആദരവായി സ്വർണ്ണ നിറത്തിലുള്ള അലങ്കാരങ്ങളും പന്തിൽ നൽകിയിട്ടുണ്ട്.

മികച്ച കളി മികവ് പുറത്തെടുക്കാൻ സഹായിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളാലാണ് ട്രിയോണ്ട നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ നാല് പാനലുകൾക്കിടയിലുള്ള ആഴത്തിലുള്ള തുന്നലുകൾ, പന്ത് വായുവിൽ സഞ്ചരിക്കുമ്പോൾ മികച്ച സ്ഥിരത ഉറപ്പാക്കുന്നു. കൂടാതെ, പന്തിന്റെ തൊട്ടടുത്ത് ചെന്നാൽ മാത്രം കാണാൻ കഴിയുന്ന തരത്തിൽ ഡിസൈൻ ചെയ്തിരിക്കുന്ന പ്രത്യേക ചിഹ്നങ്ങൾ മഴയുള്ളപ്പോഴോ ഈർപ്പമുള്ള സാഹചര്യങ്ങളിലോ കളിക്കാർക്ക് പന്ത് കൃത്യമായി നിയന്ത്രിക്കാനും ഡ്രിബിൾ ചെയ്യാനും സഹായിക്കും.

മുൻ ലോകകപ്പുകളിലെപ്പോലെ കണക്റ്റഡ് ബോൾ സാങ്കേതികവിദ്യ ഈ ഔദ്യോഗിക മാച്ച് ബോളിലും ലഭ്യമാക്കിയിട്ടുണ്ട്. പന്തിന്റെ ഓരോ ചലനത്തെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ കൃത്യമായി ശേഖരിക്കാൻ ശേഷിയുള്ള അത്യാധുനിക 500Hz മോഷൻ സെൻസർ ചിപ്പ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നു. ഈ സാങ്കേതികവിദ്യ പന്തിന്റെ ചലനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സംവിധാനത്തിലേക്ക് കൈമാറുന്നു. ഇത് ഓഫ്‌സൈഡ് പോലുള്ള സങ്കീർണ്ണമായ സാഹചര്യങ്ങളിൽ കൃത്യമായ തീരുമാനങ്ങളെടുക്കാൻ മാച്ച് ഒഫീഷ്യലുകളെ ഏറെ സഹായിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *