IPL 2026 |ചിയർലീഡേഴ്സിന്റേത് ചില്ലറക്കളിയല്ല ! ചിയർലീഡർമാർക്ക് ഒരു മത്സരത്തിന് ലഭിക്കുന്ന പ്രതിഫലം  IPL 2026 know how much cheerleaders get paid per match | | ACTPnews

News18


Last Updated:

ഐപിഎല്ലിൽ ചിയർലീഡർമാർക്ക് എല്ലാവർക്കും ഒരുപോലെ നിശ്ചിത ശമ്പളമില്ല. ഓരോ ഫ്രാഞ്ചൈസിയും നൽകുന്ന പ്രതിഫലത്തിൽ വ്യത്യാസമുണ്ട്.

News18
News18

ഐപിഎൽ 2026 സീസൺ ആരംഭിക്കാനിരിക്കെ കളിക്കാരുടെ റെക്കോർഡ് ലേലത്തുകയിലോ ക്യാപ്റ്റൻമാരുടെ തന്ത്രങ്ങളിലോ മാത്രമല്ല ചർച്ചകൾ കേന്ദ്രീകരിക്കുന്നത്, മറിച്ച് സ്റ്റേഡിയത്തിലെ വിനോദത്തിന്റെ അവിഭാജ്യ ഘടകമായ ചിയർലീഡമാരിലേക്ക് കൂടിയാണ്. ക്രിക്കറ്റ് താരങ്ങൾ കോടികൾ പ്രതിഫലം വാങ്ങുമ്പോൾ, ചിയർലീഡർമാരുടെ വരുമാനം മാച്ച് ഫീസുകൾ, ബോണസുകൾ, യാത്രാ ഷെഡ്യൂളുകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഐപിഎല്ലിൽ ചിയർലീഡർമാർക്ക് എല്ലാവർക്കും ഒരുപോലെ നിശ്ചിത ശമ്പളമില്ല. ഓരോ ഫ്രാഞ്ചൈസിയും നൽകുന്ന പ്രതിഫലത്തിൽ വ്യത്യാസമുണ്ട്. മുൻപത്തെ കണക്കുകൾ പ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) ആണ് തങ്ങളുടെ ചിയർലീഡർമാർക്ക് ഏറ്റവും കൂടുതൽ പ്രതിഫലം നൽകുന്നത്. ഇവർ ഒരു മത്സരത്തിന് ഏകദേശം 24,000 രൂപ മുതൽ 25,000 രൂപ വരെ നൽകുന്നു. മുംബൈ ഇന്ത്യൻസ് (MI), റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) എന്നീ ടീമുകൾ ഒരു മത്സരത്തിന് ഏകദേശം 20,000 രൂപ വീതമാണ് നൽകുന്നത്. ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) ഏകദേശം 17,000 രൂപ നൽകുമ്പോൾ പഞ്ചാബ് കിംഗ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾ 12,000 രൂപ മുതൽ 15,000 രൂപ വരെയാണ് അടിസ്ഥാന മാച്ച് ഫീസായി നൽകുന്നത്.

ഈ മാച്ച് ഫീസിന് പുറമെ മികച്ച പ്രകടനത്തിനുള്ള പ്രോത്സാഹനങ്ങളും ഇവർക്ക് ലഭിക്കാറുണ്ട്. ഉദാഹരണത്തിന്, തങ്ങളുടെ ടീം വിജയിക്കുകയാണെങ്കിൽ ചിയർലീഡർമാർക്ക് മത്സരമൊന്നിന് അധികമായി 3,000 രൂപ വരെ ബോണസ് ലഭിക്കും. കൂടാതെ കോർപ്പറേറ്റ് പരിപാടികൾ, സ്പോൺസർ പാർട്ടികൾ, ഫോട്ടോഷൂട്ടുകൾ എന്നിവയിൽ പങ്കെടുക്കുന്നതിന് ഓരോ സെഷനും 5,000 രൂപ മുതൽ 12,000 രൂപ വരെ അധികമായി ലഭിക്കാറുണ്ട്. പ്ലേ ഓഫ് മത്സരങ്ങൾ ഉൾപ്പെടെ ഒരു മുഴുവൻ സീസണിലൂടെ ഒരു ചിയർലീഡർക്ക് 2.5 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ സമ്പാദിക്കാൻ സാധിക്കും. കളിക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണെങ്കിലും, ഇവരുടെ താമസസൗകര്യം, വിമാനയാത്ര, ഭക്ഷണം, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ എല്ലാ ചെലവുകളും ഫ്രാഞ്ചൈസികളാണ് വഹിക്കുന്നത്.

ഗ്ലാമറസ് ആയ ഒരു തൊഴിലായിട്ടാണ് പുറമെ നിന്ന് തോന്നിപ്പിക്കുമെങ്കിലും ഇതിനായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ വളരെ കഠിനമാണ്. റഷ്യ, ഉക്രെയ്ൻ, ബ്രസീൽ, യുഎസ്എ എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് കൂടുതലായും ഇതിൽ എത്തുന്നത്. എന്നാൽ അടുത്ത കാലത്തായി ഭാംഗ്ര, ലാവണി തുടങ്ങിയ പ്രാദേശിക നൃത്തരൂപങ്ങൾ അവതരിപ്പിക്കുന്ന ഇന്ത്യൻ സംഘങ്ങളുടെ പങ്കാളിത്തത്തിൽ 30 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ബിസിനസ്സ് കാഴ്ചപ്പാടിൽ ഒരു പ്രൊഫഷണൽ ചിയർലീഡിംഗ് സംഘത്തെ വാടകയ്‌ക്കെടുക്കുന്നത് വഴി ഒരു സീസണിൽ ഫ്രാഞ്ചൈസികൾക്ക് 2 കോടി മുതൽ 3 കോടി രൂപ വരെ ചെലവ് വരുന്നുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *