IPL 2026| വെറും 11 മിനിറ്റിൽ ആശുപത്രിയിലേക്ക്; പരിക്കേറ്റ ലുങ്കി എൻഗിഡിക്ക് തുണയായി ഡൽഹി പോലീസിന്റെ ‘ഗ്രീൻ കോറിഡോർ’ | | ACTPnews

News18


Last Updated:

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ പഞ്ചാബിന്റെ ബാറ്റിംഗിനിടെ അക്സർ പട്ടേൽ എറിഞ്ഞ രണ്ടാം ഓവറിൽ പ്രിയാൻഷ് ആര്യയെ പുറത്താക്കാൻ ക്യാച്ചിനായി ശ്രമിക്കുന്നതിനിടെയാണ് എൻഗിഡിക്ക് പരിക്കേറ്റത്

News18
News18

ശനിയാഴ്ച ന്യൂഡൽഹിയിൽ നടന്ന പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎൽ മത്സരത്തിനിടെ പരിക്കേറ്റ ഡൽഹി ക്യാപിറ്റൽസ് താരം ലുങ്കി എൻഗിഡിയെ വെറും 11 മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തിച്ചത് ഡൽഹി പോലീസിന്റെ ‘ഗ്രീൻ കോറിഡോർ’.

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ പഞ്ചാബിന്റെ ബാറ്റിംഗിനിടെ രണ്ടാം ഓവറിലായിരുന്നു സംഭവം. അക്സർ പട്ടേലിന്റെ പന്തിൽ പ്രിയാൻഷ് ആര്യയെ പുറത്താക്കാൻ ക്യാച്ചിനായി ശ്രമിക്കുന്നതിനിടെ എൻഗിഡിക്ക് പന്തിന്റെ വേഗതയും ദിശയും കൃത്യമായി കണക്കാക്കാൻ സാധിച്ചില്ല. ബാലൻസ് തെറ്റി താഴെ വീണ എൻഗിഡിയുടെ തല നിലത്ത് ആഞ്ഞടിക്കുകയായിരുന്നു. കഴുത്തിനും തലയ്ക്കും വേദന അനുഭവപ്പെട്ട താരം തലയിൽ കൈവെച്ച് കിടന്നതോടെ സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും അടിയന്തരമായി സഹായത്തിനെത്തി.

സാഹചര്യം ഗൗരവമായതോടെ മൈതാനത്തേക്ക് ആംബുലൻസ് എത്തിക്കുകയും എൻഗിഡിയെ സ്ട്രെച്ചറിലാക്കി ബിഎൽകെ-മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സ്റ്റേഡിയത്തിൽ നിന്ന് ഏകദേശം 7.5 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലെത്താൻ സാധാരണ ഗതിയിൽ കുറഞ്ഞ ഗതാഗതക്കുരുക്കിൽ പോലും 15 മുതൽ 20 മിനിറ്റ് വരെ വേണം. എന്നാൽ വൈകുന്നേരത്തെ കനത്ത തിരക്കിനിടയിലും വെറും 11 മിനിറ്റിനുള്ളിൽ ആംബുലൻസിന് ആശുപത്രിയിലെത്താൻ സാധിച്ചു.

ഡൽഹി ട്രാഫിക് പോലീസിന്റെ ഏകോപിതമായ പ്രവർത്തനമാണ് ഈ വേഗത സാധ്യമാക്കിയത്. ലുങ്കി എൻഗിഡിക്ക് ഗുരുതരമായ പരിക്കേറ്റതായും അദ്ദേഹത്തെ ഉടൻ തന്നെ രാജേന്ദ്ര നഗറിലെ ബിഎൽകെ-മാക്സ് ആശുപത്രിയിൽ എത്തിക്കണമെന്നുമുള്ള വിവരം ലഭിച്ചയുടൻ ട്രാഫിക് വിഭാഗം സജീവമായി ഇടപെടുകയായിരുന്നുവെന്ന് ഡിസിപി നിശാന്ത് ഗുപ്ത വാർത്താ ഏജൻസിയോട് പറഞ്ഞു. എസിപി സഞ്ജയ് സിംഗ് ഉടൻ തന്നെ പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് ആംബുലൻസിന്റെ സുഗമമായ യാത്രയ്ക്കായി ഒരു ‘ഗ്രീൻ കോറിഡോർ’ ഒരുക്കാൻ നിർദ്ദേശിച്ചു. തിരക്കേറിയ സമയമായിരുന്നിട്ടും ട്രാഫിക് തടസ്സമില്ലാതെ വെറും 11 മിനിറ്റിനുള്ളിൽ താരത്തിന് വൈദ്യസഹായം ലഭ്യമാക്കാൻ ഇതിലൂടെ സാധിച്ചു.

പരിശോധനകൾക്ക് ശേഷം എൻഗിഡിയുടെ നില തൃപ്തികരമാണെന്ന ആശ്വാസകരമായ വാർത്തയാണ് പുറത്തുവന്നത്. സിടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകളിൽ ഗൗരവകരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തെ അന്ന് രാത്രി തന്നെ ഡിസ്ചാർജ് ചെയ്യുകയും ടീം ഹോട്ടലിലേക്ക് തിരികെ കൊണ്ടുപോവുകയും ചെയ്തു. മൈതാനത്ത് ചെറിയ തോതിൽ ആശങ്കയുണ്ടാക്കിയെങ്കിലും അധികൃതരുടെ സമയബന്ധിതമായ ഇടപെടൽ സഹതാരങ്ങൾക്കും ആരാധകർക്കും വലിയ ആശ്വാസമാണ് നൽകിയത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/

IPL 2026| വെറും 11 മിനിറ്റിൽ ആശുപത്രിയിലേക്ക്; പരിക്കേറ്റ ലുങ്കി എൻഗിഡിക്ക് തുണയായി ഡൽഹി പോലീസിന്റെ ‘ഗ്രീൻ കോറിഡോർ’



Source link

Leave a Reply

Your email address will not be published. Required fields are marked *

Latest News

View All

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed