Last Updated:
മൂന്ന് നിർണായക വിക്കറ്റുകളുമായി കൊച്ചിക്ക് വിജയമൊരുക്കിയ കാർത്തിക് ബി നായരാണ് പ്ലെയർ ഓഫ് ദി മാച്ച്.
തിരുവനന്തപുരം: അവസാന പന്തിലേക്ക് നീണ്ട ആവേശ പോരാട്ടത്തിൽ തൃശൂർ ടൈറ്റൻസിനെ ഒരു റണ്ണിന് വീഴ്ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ഉയർത്തിയ 171 റൺസ് പിന്തുടർന്ന തൃശൂർ ജയത്തിന് തൊട്ടരികിൽ വെച്ചാണ് കാലിടറി വീണത്. തുടരെയുള്ള അഞ്ച് പരാജയങ്ങൾക്ക് ശേഷമാണ് കൊച്ചി വിജയവഴിയിൽ മടങ്ങിയെത്തിയത്. മൂന്ന് നിർണായക വിക്കറ്റുകളുമായി കൊച്ചിക്ക് വിജയമൊരുക്കിയ കാർത്തിക് ബി നായരാണ് പ്ലെയർ ഓഫ് ദി മാച്ച്.














