Last Updated:
നിലവിൽ കൊല്ലത്തിന് ഒൻപതും കാലിക്കറ്റിന് എട്ടും പോയിൻ്റ് വീതമാണുള്ളത്
കെസിഎല്ലിലെ നിർണ്ണായക പോരാട്ടത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 6 വിക്കറ്റിന് തോല്പിച്ച് ഏരീസ് കൊല്ലം സെയിലേഴ്സ് സെമി പ്രതീക്ഷകൾ നിലനിർത്തി. കാലിക്കറ്റ് ഉയർത്തിയ 176 റൺസിന്റെ വിജയലക്ഷ്യം 16 പന്തുകൾ ബാക്കിനിൽക്കെ 4 വിക്കറ്റ് നഷ്ടത്തിൽ കൊല്ലം മറികടന്നു. ഇതോടെ വ്യാഴാഴ്ച നടക്കുന്ന കാലിക്കറ്റ് – ട്രിവാൺഡ്രം പോരാട്ടം ടൂർണമെന്റിലെ നിർണ്ണായക മത്സരമായി മാറി. നിലവിൽ കൊല്ലത്തിന് ഒൻപതും കാലിക്കറ്റിന് എട്ടും പോയിൻ്റ് വീതമാണുള്ളത്. ട്രിവാൺഡ്രത്തിനെതിരെ കാലിക്കറ്റ് ജയിച്ചാൽ കൊല്ലത്തെ പിന്തള്ളി അവർ സെമിയിലേക്ക് മുന്നേറും. കാലിക്കറ്റ് തോറ്റാൽ കൊല്ലത്തിന് സെമിയിലേക്ക് വഴിതുറക്കും. കാലിക്കറ്റ് ഗ്ലോബ്സറ്റാർസ് – 20 ഓവറിൽ 175/4, ഏരീസ് കൊല്ലം സെയിലേഴ്സ് – 17.2 ഓവറിൽ 179/4














