Last Updated:
ആദ്യ പതിപ്പ് മുതൽ തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കേരള ക്രിക്കറ്റ് ലീഗിന് സാധിച്ചിരുന്നു
കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) ആവേശകരമായ കലാശപ്പോരിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചപ്പോൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് ഇരുപത്തിയെട്ടായിരത്തിലധികം വരുന്ന കാണികൾ. കേരളത്തിന്റെ ക്രിക്കറ്റ് ഭ്രാന്ത് ഒരിക്കൽ കൂടി വിളിച്ചോതുന്നതായിരുന്നു ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഈ വൻ ജനപങ്കാളിത്തം. പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യതയുടെ ഏറ്റവും വലിയ തെളിവായി മാറിയതായിരുന്നു ഫൈനൽ മത്സരം.














