KCL 3| കേരള ക്രിക്കറ്റ് ലീഗ് സീസൺ 3: തിരുവനന്തപുരത്ത് വർണാഭമായ ടീം ലോഞ്ച്; ആവേശം പകർന്ന് സഞ്ജു സാംസൺ | | ACTPnews

News18


Last Updated:

കേരളത്തിലെ യുവതാരങ്ങൾക്ക് ദേശീയതലത്തിൽ ശ്രദ്ധ നേടാൻ കെസിഎൽ വലിയതോതിൽ സഹായിച്ചിട്ടുണ്ടെന്ന് സഞ്ജു സാംസൺ പറഞ്ഞു

News18
News18

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാർണിവലായ കെസിഎൽ സീസൺ മൂന്നിന് മുന്നോടിയായി ടീമുകളെ അവതരിപ്പിച്ചു. കോവളം ലീല റാവിസിൽ ആവേശം അലയടിച്ച വർണാഭമായ ചടങ്ങിൽ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്ന ആറ് ഫ്രാഞ്ചൈസികളെയും ഔദ്യോഗികമായി അവതരിപ്പിച്ചു. സ്പോർട്സും എന്റർടൈൻമെന്റും കൂടിച്ചേർന്ന പ്രൗഢഗംഭീര ചടങ്ങിൽ ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്, കെസിഎൽ ടൂർണമെൻ്റിൻ്റെ ഐക്കൺ സഞ്ജു സാംസൺ എന്നിവർ പ്രത്യേക അതിഥികളായിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *