കളിക്കളത്തിലെ മികവിനൊപ്പം യമാലിന്റെ വാണിജ്യ മൂല്യവും അതിവേഗം ഉയരുകയാണ്. പരസ്യ കരാറുകളിലൂടെ മാത്രം പ്രതിവർഷം ഏകദേശം ഒരു കോടി ഡോളർ (ഏകദേശം 96 കോടി രൂപ) വരുമാനം ലഭിക്കുന്നതായാണ് കണക്കുകൾ. 2024ൽ ആഗോള കായിക ബ്രാൻഡായ അഡിഡാസുമായി യമാൽ നിർണായക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചിരുന്നു. പത്ത് വർഷം കാലാവധിയുള്ള ഈ കരാറിന് 3.4 കോടി ഡോളർ (ഏകദേശം 327 കോടി രൂപ) മൂല്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമെ ബീറ്റ്‌സ് ബൈ ഡ്രെ, ഒപ്പോ, കൊനാമി, പവർഎയ്ഡ്, അമേരിക്കൻ ഈഗിൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായും യമാൽ സഹകരിക്കുന്നു. ഫുട്ബോൾ ലോകത്തിന്റെ ഭാവി താരമെന്ന വിശേഷണത്തിനൊപ്പം, വലിയ സാമ്പത്തിക മൂല്യമുള്ള ആഗോള കായിക ബ്രാൻഡായി വളരുന്ന താരമായും ലമിൻ യമാൽ മാറിക്കഴിഞ്ഞിരിക്കുകയാണ്














