Last Updated:
“നിങ്ങളില്ലാതെ ഞാൻ ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഞാൻ ഫുട്ബോൾ മാത്രമാണ് കളിച്ചിട്ടുള്ളത്. ഇനി എത്രനാൾ കളിക്കാനാകും എന്ന കാര്യത്തിൽ എനിക്കിപ്പോൾ സംശയങ്ങളുണ്ട്”
കഴിഞ്ഞ ആഴ്ച അന്തരിച്ച തന്റെ പിതാവ് ഹോർഹെ മെസ്സിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി. ഇൻസ്റ്റാഗ്രാമിലൂടെയാണ് പിതാവിൻ്റെ ഓർമ്മകളിൽ മെസ്സി വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്. മെസ്സിയുടെ ഫുട്ബോൾ കരിയറിൽ നിഴൽ പോലെ കൂടെയുണ്ടായിരുന്ന വ്യക്തിയായിരുന്നു ഹോർഹെ. ഇനി എത്രനാൾ കളിക്കാനാകുമെന്ന് അറിയില്ലെന്നും മെസ്സി പറയുന്നു.














