Last Updated:
ഇന്ത്യയിൽ നാനാ ജിക്ക് എണ്ണിയാലൊടുങ്ങാത്ത ആരാധകർ ഉള്ളതുപോലെ തന്നെ പാകിസ്ഥാനിലും അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ടെന്നും പാക് ക്രിക്കറ്റ് താരം
അന്തരിച്ച പ്രശസ്ത നടൻ നാനാ പടേക്കറുമായുള്ള സൗഹൃദത്തെക്കുറിച്ച് മുൻ പാക് ക്രിക്കറ്റ് താരം. ഇന്ത്യക്ക് പുറത്തും ഏറെ ജനപ്രീതി നേടിയ, ഊഷ്മളമായ മനസ്സുള്ള അടുത്ത സുഹൃത്താണ് നാനാ പടേക്കറെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാസിത് അലി പറഞ്ഞു.
“സങ്കടകരമായ വാർത്ത. ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഒരു സഹോദരനും സുഹൃത്തുമായിരുന്നു അദ്ദേഹം, അതോടൊപ്പം ഒരു ഐതിഹാസിക വ്യക്തിത്വവും. അദ്ദേഹം ഇനി ഈ ലോകത്തില്ല. നാനാ പടേക്കർ സാഹിബ് വിടപറഞ്ഞിരിക്കുന്നു,” ഒരു വീഡിയോയിൽ അലി പറഞ്ഞു.
നാനാ പടേക്കറുമായുള്ള സൗഹൃദം വളർന്നതിനെക്കുറിച്ച് ഓർത്തെടുത്ത അലി പറയുന്നു: “അദ്ദേഹത്തെക്കുറിച്ച് എനിക്ക് എന്ത് പറയാൻ കഴിയും? വ്യക്തിയെന്ന നിലയിൽ അദ്ദേഹം എങ്ങനെയുള്ള ആളായിരുന്നുവോ, അത് അദ്ദേഹത്തിന്റെ അഭിനയത്തിലും പ്രതിഫലിച്ചിരുന്നു. നാനാ പടേക്കറെപ്പോലെ ഇരുന്നതുകൊണ്ട് ഞങ്ങൾ ലത്തീഫിന് ‘നാനാ’ എന്ന് പേരിട്ടിരുന്നു. 2019-ലാണ് ഞങ്ങൾ ആദ്യമായി സംസാരിച്ചുതുടങ്ങിയത്. അന്നുമുതലാണ് ഞങ്ങളുടെ സൗഹൃദം ആരംഭിച്ചത്. ഞങ്ങൾ ഇടയ്ക്കിടെ സംസാരിക്കുമായിരുന്നു. എന്റെ അമ്മ ആശുപത്രിയിലായിരുന്ന സമയത്ത് നാനാ ജി എല്ലാ ആഴ്ചയും വിളിക്കുമായിരുന്നു. അദ്ദേഹം പ്രാർത്ഥനകൾ അർപ്പിക്കുകയും അമ്മയോട് ഏറെനേരം സംസാരിക്കുകയും പഴയ കഥകൾ പങ്കുവെക്കുകയും ചെയ്യുമായിരുന്നു.”
“എന്റെ അമ്മ അന്തരിച്ചപ്പോൾ, ‘ഇനി സ്വയം അൽപ്പം കൂടി കൂടുതൽ ശ്രദ്ധിക്കുക’ എന്ന് അദ്ദേഹം പറഞ്ഞു,” അലി കൂട്ടിച്ചേർത്തു.
തനിക്ക് ഹൃദയസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന വേളയിൽ ആരോഗ്യവിവരം അന്വേഷിച്ച് പടേക്കർ വിളിച്ച കാര്യവും അലി അനുസ്മരിച്ചു. “എനിക്ക് ഹൃദയാഘാതം ഉണ്ടാവുകയും സുഖം പ്രാപിച്ചുവരികയും ചെയ്തപ്പോൾ, ‘നിങ്ങൾക്ക് എങ്ങനെയുണ്ട്? സുഖം പ്രാപിച്ചതിനു ശേഷം എന്നെ വിളിക്കൂ’ എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം എനിക്ക് ഒരു സന്ദേശം അയച്ചിരുന്നു. അതിനാൽ, എനിക്ക് അൽപ്പം സുഖം തോന്നിയ ഉടൻ തന്നെ ഞാൻ അദ്ദേഹത്തെ വിളിച്ചു. ഞാൻ എങ്ങനെയുണ്ടെന്ന് അദ്ദേഹം ചോദിക്കുകയും എന്റെ ആരോഗ്യത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു,” അലി പറഞ്ഞു.
പടേക്കറെ വളരെ മികച്ചൊരു മനുഷ്യനായാണ് അലി വിശേഷിപ്പിച്ചത്. അദ്ദേഹവുമായി തനിക്ക് വളരെ നല്ല ബന്ധമാണുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. “അദ്ദേഹം ഒരു അത്ഭുത മനുഷ്യനായിരുന്നു. അദ്ദേഹത്തെ വ്യക്തിപരമായി അറിയാത്തവരും സിനിമകളിൽ മാത്രം കണ്ടവരും അദ്ദേഹം സിനിമയിലെപ്പോലെ യഥാർത്ഥ ജീവിതത്തിലും അതുപോലെ തന്നെയാണെന്ന് മനസ്സിലാക്കിക്കൊള്ളണമെന്നില്ല. ആളുകൾ അദ്ദേഹത്തെ പ്രശംസിക്കുമായിരുന്നു. ഞങ്ങൾക്ക് അത്രയും നല്ല സൗഹൃദമുണ്ടായിരുന്നു, പലപ്പൊഴും സംസാരിക്കാനുള്ള അവസരവും ലഭിച്ചു.”
“അദ്ദേഹം ഞങ്ങൾക്ക് നൽകിയ സ്നേഹം വളരെ വലുതായിരുന്നു. എനിക്ക് ഇപ്പോഴും ഈ വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് ഉൾക്കൊള്ളാൻ വളരെ ബുദ്ധിമുട്ടാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
” ഇന്ത്യയിൽ നാനാ ജിക്ക് എണ്ണിയാലൊടുങ്ങാത്ത ആരാധകർ ഉള്ളതുപോലെ തന്നെ പാകിസ്ഥാനിലും അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ട്. ഇവിടുത്തെ ആളുകൾ അദ്ദേഹത്തെ വളരെധികം ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നു,” അലി പറഞ്ഞു.














