PV Gangadharan | സിനിമാമോഹം തലയ്ക്കുപിടിക്കാത്ത നിർമാതാവ്; പി.വി. ഗംഗാധരനെ ചലച്ചിത്ര നിർമാതാവാക്കിയത് ഹരിഹരൻ | സിനിമാ വാർത്ത | ACTPnews

'ഒരു വടക്കൻ വീരഗാഥയിൽ' പി.വി ഗംഗാധരനും കൂട്ടരും


Last Updated:

ഹരിഹരൻ, ഐ.വി. ശശി എന്നിവരുമായുള്ള സൗഹൃദമാണ് സിനിമാ നിർമാണ മേഖലയിലേക്കുള്ള കടന്നുവരവിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്. ആ വരവിൽ തുറക്കപ്പെട്ടതാകട്ടെ, മലയാള സിനിമാ ചരിത്രത്തിലെ തങ്കലിപികളിലെ താളുകൾ

'ഒരു വടക്കൻ വീരഗാഥയിൽ' പി.വി ഗംഗാധരനും കൂട്ടരും
‘ഒരു വടക്കൻ വീരഗാഥയിൽ’ പി.വി ഗംഗാധരനും കൂട്ടരും

സിനിമയോടുള്ള കമ്പം മൂലം ചലച്ചിത്ര മേഖലയിലേക്ക് പണം മുടക്കാൻ താല്പര്യപ്പെടുന്ന നിർമാതാക്കളുടെ കാലം. അവർക്കിടയിലേക്കാണ് സൗഹൃദത്തിന്റെ പേരിൽ മാത്രം, കെ.ടി.സി. ട്രാൻസ്‌പോർട് കമ്പനിയുടെ ഇളമുറക്കാരനായ പി.വി. ഗംഗാധരൻ (PV Gangadharan) ചലച്ചിത്ര നിർമാതാവായി രംഗപ്രവേശം ചെയ്തത്. ഹരിഹരൻ, ഐ.വി. ശശി എന്നിവരുമായുള്ള സൗഹൃദമാണ് അത്തരമൊരു കടന്നുവരവിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്. ആ വരവിൽ തുറക്കപ്പെട്ടതാകട്ടെ, മലയാള സിനിമാ ചരിത്രത്തിലെ തങ്കലിപികളിലെ താളുകൾ.

ഹരിഹരൻ- പി.വി. ഗംഗാധരൻ- എം.ടി.- മമ്മൂട്ടി എന്ന ഫോർമുലയിൽ പിറന്ന വടക്കൻ വീരഗാഥ മാത്രം മതി എണ്ണം പറഞ്ഞ സിനിമകൾക്ക് അമരക്കാരനായിട്ടും പി.വി. ഗംഗാധരനെ മലയാള സിനിമയ്ക്ക് രേഖപ്പെടുത്താൻ. കെ.ടി.സി. എന്ന കമ്പനിയുടെ ആദ്യ ചിത്രം 1977ൽ ഹരിഹരൻ സംവിധാനം നിർവഹിച്ച് പ്രേം നസീർ നായകനായ ‘സുജാത’. സിനിമയിലെ നാല് ഗാനങ്ങളും ഇന്നും ഹിറ്റുകൾ. സിനിമയുടെ ചുമതല നിർവഹിച്ചതു കെ.ടി.സി.യുടെ സ്ഥാപകൻ പി.വി. സ്വാമിയുടെ രണ്ടാമത്തെ പുത്രൻ പി.വി. ഗംഗാധരനും.

ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ പോലുള്ള ഹിറ്റുകളുടെ തിളക്കത്തിൽ നിൽക്കുമ്പോഴാണ് ഗൃഹലക്ഷ്മിയുടെ പി.വി.ജി. എന്ന പി.വി. ഗംഗാധരനെ തേടി വടക്കൻ വീരഗാഥയിലേക്കുള്ള വിളിയെത്തുന്നത്.

“എം.ടി.വാസുദേവൻ നായർ വടക്കൻ പാട്ടിലെ ചതിയൻ ചന്തുവിന് പുതിയൊരു പോസിറ്റീവ് മുഖം കൊടുത്തുകൊണ്ട് തിരക്കഥ ഒരുക്കാൻ പോകുന്നുവെന്ന് പിവിജി അറിയുന്നു. കോടികൾ മുടക്കിയുള്ള ഒരു വൻചിത്രമാണെന്നറിഞ്ഞ ആ ഭീമൻ പ്രോജക്ട് ഏറ്റെടുക്കാൻ പിവിജി അപ്പോൾത്തന്നെ എംടിയെ പോയി കാണുന്നു. ആ ചിത്രമാണ് ഹരിഹരൻ സംവിധാനം ചെയ്ത ‘ഒരു വടക്കന്‍ വീരഗാഥ’. ആ ചിത്രം വടക്കിലും തെക്കിലുമൊന്നും ഒതുങ്ങാതെ തിരയൊടുങ്ങാത്ത കടലുപോലെ കേരളം മുഴുവൻ അലയടിക്കുകയായിരുന്നു,” പി.വി.ജിയെക്കുറിച്ചുള്ള ഓർമക്കുറിപ്പിൽ കലൂർ ഡെന്നിസ് കുറിച്ച വാക്കുകളാണിത്.

പി.വി. ഗംഗാധരന്റെ അടുത്ത തലമുറയും ചലച്ചിത്ര നിർമാണ രംഗത്തേക്കെത്തിക്കഴിഞ്ഞു. മൂന്നു പെണ്മക്കളായ ഷെനുഗ, ഷെർഗ, ഷെഗ്ന എന്നിവർ ചേർന്നാരംഭിച്ച എസ്. ക്യൂബ് ഫിലിംസ് ഉയരെ, ജാനകി ജാനേ പോലുള്ള ചിത്രങ്ങൾ നിർമിച്ച് ചലച്ചിത്ര നിർമാണ മേഖലയിൽ ചുവടുറപ്പിച്ചു കഴിഞ്ഞു.

Summary: PV Gangadharan, veteran Malayalam film producer, was one of the rarest of his tribe, who ventured into the making of movies, out of the bonding he shared with the likes of Hariharan and IV Sasi. Scenarist Kaloor Dennis had remembered him for his love for cinema, and the legendary Vadakkan Veeragadha who he himself took the initiative to produce

മലയാളം വാർത്തകൾ/ വാർത്ത/Film/

PV Gangadharan | സിനിമാമോഹം തലയ്ക്കുപിടിക്കാത്ത നിർമാതാവ്; പി.വി. ഗംഗാധരനെ ചലച്ചിത്ര നിർമാതാവാക്കിയത് ഹരിഹരൻ



Source link

Leave a Reply

Your email address will not be published. Required fields are marked *

Latest News

View All

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed