ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യയുടെ ചരിത്ര നേട്ടത്തിന് നിത എം. അംബാനിയുടെ അഭിനന്ദനം | | ACTPnews

Breaking news


Last Updated:

Breaking news
Breaking news

ഗ്ലാസ്‌ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തെത്തിയ ടീം ഇന്ത്യയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനവുമായി റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക ചെയർപേഴ്സൺ നിത എം. അംബാനി.13 സ്വർണ മെഡലുകൾ ഉൾപ്പെടെ 39 മെഡലുകൾ നേടിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

“ഓരോ മെഡലിനും പിന്നിൽ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഇന്ത്യയുടെ അടങ്ങാത്ത പോരാട്ടവീര്യത്തിന്റെയും കഥയാണുള്ളത്. ടീം ഇന്ത്യയുടെ ഈ പ്രകടനം രാജ്യത്തിന് വലിയ അഭിമാനമാണ്,” നിത എം. അംബാനി പറഞ്ഞു.

ബോക്സർമാർ റെക്കോർഡ് മെഡൽ നേട്ടവുമായി ചരിത്രം സൃഷ്ടിച്ചപ്പോൾ, ഇന്ത്യ നേടിയ സ്വർണ മെഡലുകളിൽ ഭൂരിഭാഗവും വനിതാ താരങ്ങളുടേതായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വേദികളിൽ മികവ് തെളിയിക്കാൻ കഴിയുമെന്ന് ഇന്ത്യൻ വനിതകൾ വീണ്ടും തെളിയിച്ചതായി അവർ പറഞ്ഞു.

പാരാ അത്‌ലറ്റുകൾ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നും നിത എം. അംബാനി അഭിപ്രായപ്പെട്ടു.

റിലയൻസ് ഫൗണ്ടേഷന്റെ പിന്തുണയോടെ മത്സരിച്ച ലവ്‌ലിന ബോർഗോഹെയ്ൻ, മുരളി ശ്രീശങ്കർ, തേജസ്വിൻ ശങ്കർ എന്നിവർ മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയതിൽ പ്രത്യേക സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. കായിക പ്രതിഭകളെ ഗ്രാമീണ തലത്തിൽ നിന്ന് അന്താരാഷ്ട്ര വേദികളിലേക്ക് വളർത്തിയെടുക്കുകയും ഓരോ താരത്തിനും അവരുടെ പരമാവധി കഴിവ് പ്രകടിപ്പിക്കാൻ അവസരമൊരുക്കുകയും ചെയ്യുകയെന്നതാണ് റിലയൻസ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്നും സ്ഥാപക ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.

2030-ൽ നടക്കുന്ന ശതാബ്ദി കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ അഹമ്മദാബാദിൽ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ, ഗ്ലാസ്‌ഗോയിലെ നേട്ടം പുതുതലമുറയിലെ കായികതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നും ഇന്ത്യയുടെ കായികയാത്രയിലെ ഏറ്റവും മികച്ച അധ്യായങ്ങൾ ഇനി എഴുതപ്പെടാനിരിക്കുന്നതാണെന്നും നിത എം. അംബാനി പറഞ്ഞു.

‘ഇന്ത്യൻ യുവത്വത്തിന് നിർഭയം സ്വപ്നം കാണാനും അക്ഷീണം പരിശ്രമിക്കാനും അഭിമാനത്തോടെ ത്രിവർണ പതാക ഉയർത്തിപ്പിടിക്കാനും ഈ വിജയം പ്രചോദനാമാകട്ടെ. ജയ്ഹിന്ദ്,’ നിത എം. അംബാനി ആശംസിച്ചു.

ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിവരത്തിനായി malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക. ഏറ്റവും പുതിയ വാർത്തകൾ നേടുക.



Source link

Leave a Reply

Your email address will not be published. Required fields are marked *