വാംഖഡെയിൽ മുംബൈയ്ക്കെതിരെ സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം; അവസാനപന്തിൽ ഫോറടിച്ച് സെഞ്ച്വറി | | ACTPnews

News18


Last Updated:

54 പന്തിൽ നിന്ന് 101 റൺസ് നേടിയ സഞ്ജുവിന്റെ ഈ സീസണിലെ രണ്ടാം സെഞ്ചുറിയാണിത്

News18
News18

ഐപിഎല്ലിൽ സഞ്ജു സാംസൺ ഒരിക്കൽ കൂടി ബാറ്റിംഗ് വിസ്ഫോടനം നടത്തിയതോടെ മുംബൈ ഇന്ത്യൻസിനെതിരെ 207 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്. നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 207 റൺസെടുത്തത്. തുടക്കത്തിൽ തകർച്ച നേരിട്ട ടീമിനെ ഒറ്റയാൾ പോരാട്ടത്തിലൂടെ സഞ്ജുവാണ് കരകയറ്റിയത്. 54 പന്തിൽ നിന്ന് 101 റൺസ് നേടിയ സഞ്ജുവിന്റെ ഈ സീസണിലെ രണ്ടാം സെഞ്ചുറിയാണിത്. 10 ഫോറുകളും 6 സിക്സുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് സഞ്ജുവും നായകൻ ഋതുരാജ് ഗെയ്ക്വാദും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 14 പന്തിൽ 22 റൺസെടുത്ത ഗെയ്ക്വാദ് പുറത്തായെങ്കിലും സഞ്ജു വെടിക്കെട്ട് തുടർന്നു. ഹാർദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിൽ 19 റൺസാണ് സഞ്ജു അടിച്ചെടുത്തത്. പിന്നാലെ വന്ന സർഫറാസ് ഖാൻ 14 റൺസെടുത്ത് പുറത്തായെങ്കിലും സഞ്ജു ക്രീസിൽ ഉറച്ചുനിന്നതോടെ ആറോവറിൽ ടീം സ്കോർ 73-ൽ എത്തി.

മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും സഞ്ജു മുംബൈ ബൗളർമാരെ കടന്നാക്രമിച്ചു കൊണ്ടിരുന്നു. 26 പന്തിൽ നിന്ന് അർധസെഞ്ചുറി തികച്ച സഞ്ജു, പത്തോവറിൽ ടീമിനെ 111-3 എന്ന ശക്തമായ നിലയിലെത്തിച്ചു. അവസാന ഓവറിൽ തുടർച്ചയായ മൂന്ന് സിക്സറുകൾ പറത്തിയാണ് താരം തന്റെ സെഞ്ചുറി പൂർത്തിയാക്കിയത്.

സീസണിലെ രണ്ടാം സെഞ്ച്വറി നേടിയതിനൊപ്പം ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ചെന്നൈ താരം എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. കൂടാത, ഒരു സീസണിൽ ചെന്നൈയ്ക്കായി രണ്ട് സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ താരമായി സഞ്ജു മാറി. ഇതിനുമുമ്പ് ഷെയ്ൻ വാട്സൺ മാത്രമാണ് ചെന്നൈ ജേഴ്സിയിൽ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ടി20 ക്രിക്കറ്റിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിൽ സഞ്ജു സാംസൺ നേടുന്ന ആറാമത്തെ സെഞ്ച്വറിയാണിത്. ഇതോടെ ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ സഞ്ജു ഒന്നാമതെത്തി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി കളിച്ച 235 ടി20 മത്സരങ്ങളിൽ നിന്നാണ് ഈ ആറ് സെഞ്ച്വറികൾ സ്വന്തമാക്കിയത്.

ഈ പട്ടികയിൽ സഞ്ജുവിന് തൊട്ടുപിന്നിലുള്ളത് ഇഷാൻ കിഷനാണ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി കളിച്ച 150 ടി20 മത്സരങ്ങളിൽ നിന്ന് അഞ്ച് സെഞ്ച്വറികളാണ് ഇഷാൻ കിഷൻ ഇതുവരെ നേടിയിട്ടുള്ളത്. ഒരേ ഐപിഎൽ സീസണിൽ ഒന്നിലധികം സെഞ്ച്വറികൾ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനാണ് സഞ്ജു.



Source link

Leave a Reply

Your email address will not be published. Required fields are marked *