Last Updated:
ആട്ടം സ്റ്റാർട്ട്… ഗെയിം ഓൺ! കേരള വൈബ്… വീ ആർ ലോക്ക്ഡ് ഇൻ… ആവേശത്തിന്റെ പുതിയ താളവുമായി കേരള ക്രിക്കറ്റ് ലീഗിന്റെ പരിഷ്കരിച്ച ഔദ്യോഗിക ഗാനം പുറത്തിറക്കി. കായിക പ്രേമികളുടെയും പുതു തലമുറയുടെയും ഊർജ്ജം ഉൾക്കൊണ്ട്, തികച്ചും വ്യത്യസ്തമായി ജെൻ സി ശൈലിയിലാണ് ഇത്തവണ ഗാനം റീമിക്സ് ചെയ്ത് ഒരുക്കിയിരിക്കുന്നത്. വൺ ബീറ്റ്, വൺ ലീഗ്, വൺ ടീം എന്ന പ്രമേയത്തിൽ ചിട്ടപ്പെടുത്തിയ ഗാനം കെസിഎൽ മൂന്നാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചാണ് പുറത്തിറക്കിയത്.














