Last Updated:
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) ട്രിവാൻഡ്രം റോയൽസ് ഇന്ന് ആദ്യമത്സരത്തിനിറങ്ങുന്നു. രാവിലെ തിരുവനന്തപുരം താജ് വിവാന്റയിൽനിന്ന് തിലകം ചാർത്തി സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ട ടീമിനെ വിവാന്റ ജി.എം. റാണ ഫ്ലാഗ് ഓഫ് ചെയ്തു. ടീം ഉടമകളായ റിയാസ് ആദം, ഷിബു മത്തായ്, സി.ഇ.ഒ. രവികാന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുഖ്യപരിശീലകൻ അഭിഷേക് മോഹന്റെ നേതൃത്വത്തിലുള്ള കഠിന പരിശീലനത്തിന് ശേഷമാണ് റോയൽസ് താരങ്ങൾ ഇന്ന് കളത്തിനിറങ്ങുന്നത്. ആലപ്പി റിപ്പിള്‍സാണ് റോയല്‍സിന്റെ ആദ്യ എതിരാളി.














