Last Updated:
കേരള മുൻ താരം നിഖിലേഷ് സുരേന്ദ്രന്റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ആലപ്പി ഇത്തവണ എതിരാളികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല
കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസൺ അടുത്തെത്തിയ നിലയ്ക്ക് കിരീടം ലക്ഷ്യമാക്കിയുള്ള തയ്യാറെടുപ്പുകളിലാണ് ആലപ്പി റിപ്പിൾസ്. സച്ചിൻ ബേബിയും, മുഹമ്മദ് അസ്ഹറുദ്ദീനും, ജലജ് സക്സേനയും അടങ്ങുന്ന പരിചയസമ്പന്നർക്കൊപ്പം യുവപ്രതിഭകളും ഉൾപ്പെടുന്ന ശക്തമായൊരു ടീമിനെയാണ് റിപ്പിൾസ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. കേരള മുൻ താരം നിഖിലേഷ് സുരേന്ദ്രന്റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ആലപ്പി ഇത്തവണ എതിരാളികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.














