ക്രിക്കറ്റ് താരം ബുമ്രയെ ഫുട്ബോളറാക്കി രാം ചരൺ: വൈറൽ വീഡിയോയ്ക്ക് പിന്നാലെ വിശദീകരണവുമായി താരം | | ACTPnews

News18


Last Updated:

ഭോപ്പാലിൽ നടന്ന ‘പെദ്ദി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് താരത്തിന് അബദ്ധം പിണഞ്ഞത്

News18
News18

ക്രിക്കറ്റ് താരം ബുമ്രയെ ഫുട്ബോളറാക്കി നടൻ രാം ചരൺ. ഭോപ്പാലിൽ നടന്ന ‘പെദ്ദി’ (Peddi) എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് താരത്തിന് അബദ്ധം പിണഞ്ഞത്. ചടങ്ങിൽ നിന്നുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി.

ചടങ്ങിൽ ആരാധകരുമായി സംവദിക്കുന്നതിനിടെ, ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ വിവരിക്കാൻ രാം ചരണിനോട് ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മറുപടികൾ സോഷ്യൽ മീഡിയയിൽ ഉടനടി ചർച്ചയായി മാറുകയും ചെയ്തു. സച്ചിൻ ടെണ്ടുൽക്കറെക്കുറിച്ച് സംസാരിച്ച നടൻ അദ്ദേഹത്തിന്റെ യാത്രയെ ‘ഏറ്റവും ദൈർഘ്യമേറിയതും ഐതിഹാസികവുമായ ഒന്നു’ എന്നാണ് വിശേഷിപ്പിച്ചത്. എം.എസ്. ധോണിയെ ‘ശാന്തനും ധീരനും’ (calm and cool) എന്നും, രോഹിത് ശർമ്മയെ ‘എല്ലാവരുടെയും പ്രിയങ്കരൻ’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. വിരാട് കോഹ്‌ലിയെക്കുറിച്ച് പറയാൻ രാം ചരൺ ഉപയോഗിച്ചത് ‘ഫയർ’ (തീപ്പൊരി) എന്ന ഒറ്റവാക്കായിരുന്നു.

എന്നാൽ, ജസ്പ്രീത് ബുമ്രയെ പ്രശംസിക്കുന്നതിനിടയിൽ ക്രിക്കറ്റർ എന്നതിന് പകരം ഫുട്ബോളർ എന്നാണ് പറഞ്ഞത്.”ജസ്പ്രീത് ബുംറ ജി, ഞാൻ നിങ്ങളുടെ ഏറ്റവും വലിയ ആരാധകനാണ്. എനിക്ക് ഫുട്ബോൾ വളരെ ഇഷ്ടമാണ്, നിങ്ങൾ ഫുട്ബോളിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു. നിങ്ങളെ സ്നേഹിക്കുന്നു സർ.” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ

പിന്നീട് തന്റെ ഭാഗത്തുനിന്നുണ്ടായ അബദ്ധം തിരിച്ചറിഞ്ഞ രാം ചരൺ ഇതിന് ക്ഷമാപണവുമായി ഓൺലൈനിൽ രംഗത്തെത്തി. ബുമ്രയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹത്തിന്റെ പ്രകടനം രാജ്യത്തിന് നൽകുന്ന അഭിമാനത്തെ താൻ ഏറെ വിലമതിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.

‘ചിലപ്പോഴൊക്കെ പേരുകൾ ഓർത്തെടുക്കാൻ എനിക്ക് ശരിക്കും മറവി സംഭവിക്കാറുണ്ട്. ആ ഒരു മാറിപ്പോകലിൽ ജസ്പ്രീത് ബുമ്ര ജിയോട് ഞാൻ ക്ഷമ ചോദിക്കുന്നു. അത്രയും വലിയ ആവേശത്തിനും ജനക്കൂട്ടത്തിനുമിടയിൽ സംഭവിച്ചുപോയ തികച്ചും മനുഷ്യസഹജമായ ഒരു തെറ്റായിരുന്നു അത്. ഞാൻ നിങ്ങളെ വളരെയധികം ബഹുമാനിക്കുന്നു, ഒപ്പം നിങ്ങളുടെ കളിയുടെ വലിയൊരു ആരാധകനുമാണ്. ബാറ്റ്സ്മാൻമാരെ നിരന്തരം പ്രതിരോധത്തിലാക്കി നിങ്ങളെപ്പോഴും ഓരോ ഇന്ത്യക്കാരനെയും അഭിമാനം കൊള്ളിക്കുന്നു,” എന്ന് രാം ചരൺ സമൂഹമാധ്യമത്തിൽ കുറിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *