‘ഗെയിലിന്റെ റെക്കോർഡ് തകർക്കും; ടി20യിൽ ഇരുന്നൂറടിക്കണം’; വൈഭവ് സൂര്യവൻഷി | | ACTPnews

'ഗെയിലിന്റെ റെക്കോർഡ് തകർക്കും; ടി20യിൽ ഇരുന്നൂറടിക്കണം'; വൈഭവ് സൂര്യവൻഷി |


മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സന്റെ ‘ദി സ്വിച്ച്’ എന്ന യൂട്യൂബ് പരിപാടിയിലാണ് വൈഭവ് തന്റെ സ്വപ്ന ലക്ഷ്യം വെളിപ്പെടുത്തിയത്.

ജൂനിയർ ക്രിക്കറ്റിലും ഐപിഎല്ലിലും ബൗളിംഗ് നിരകളെ തച്ചുടച്ചതിന് കരിയറിലെ ഏറ്റവും വലിയ ഒരു സ്വപ്നം വെളിപ്പെടുത്തി യുവ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവൻഷി. ടി20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായ ക്രിസ് ഗെയിലിന്റെ പുറത്താകാതെയുള്ള 175 റൺസ് മറികടന്ന്

News18

ട്വന്റി-20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററാവുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് 15 കാരൻ വൈഭവ് സൂര്യവൻഷി പറഞ്ഞു.

2013-ലെ ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി പൂനെ വാരിയേഴ്‌സിനെതിരെ ഗെയിൽ കുറിച്ച ആ ഐതിഹാസിക റെക്കോർഡ് ഒരു പതിറ്റാണ്ടിലേറെയായി തകരാതെ നിലനിൽക്കുകയാണ്.

മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സന്റെ ‘ദി സ്വിച്ച്’ എന്ന യൂട്യൂബ് പരിപാടിയിലാണ് വൈഭവ് തന്റെ സ്വപ്ന ലക്ഷ്യം വെളിപ്പെടുത്തിയത്. ടി20യിൽ എനിക്ക് 200 റൺസ് അടിക്കണമെന്ന് സൂര്യവൻശി പറഞ്ഞപ്പോൾ, ക്രിസ് ഗെയിലിന്റെ റെക്കോർഡ് 175 റൺസ് ആണെന്ന് പീറ്റേഴ്സൺ ഓർമ്മിപ്പിച്ചു. എന്നാൽ ആ റെക്കോർഡ് തകർത്ത് തനിക്ക് 200 റൺസ് തികയ്ക്കണമെന്നും, ഏതൊരു മത്സരത്തിലും തനിക്ക് 20 ഓവർ പൂർണ്ണമായി ബാറ്റ് ചെയ്യാൻ സാധിച്ചാൽ തീർച്ചയായും ആ റെക്കോർഡ് താൻ തകർക്കുമെന്നും സൂര്യവൻശി ആത്മവിശ്വാസത്തോടെ കൂട്ടിച്ചേർത്തു.

ഈ നേട്ടം കൈവരിക്കാൻ വൈഭവിന് സാധിക്കുമെന്ന് അടിവരയിടുന്ന പ്രകടനങ്ങളാണ് താരം ഇതിനകം പുറത്തെടുത്തിട്ടുള്ളത്. വിജയ് ഹസാരെ ട്രോഫിയിൽ ബിഹാറിന് വേണ്ടി 190 റൺസും അണ്ടർ-19 ലോകകപ്പ് ഫൈനലിൽ 175 റൺസും താരം അടിച്ചുകൂട്ടിയിട്ടുണ്ട്. ടി20യിൽ നിലവിലെ വൈഭവിന്റെ ഉയർന്ന സ്കോർ 144 റൺസാണ്. കഴിഞ്ഞ വർഷം ഇംഗ്ലണ്ട് അണ്ടർ-19 ടീമിനെതിരെ വെറും 52 പന്തുകളിൽ നിന്ന് സെഞ്ച്വറി തികച്ച് യൂത്ത് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും താരം സ്വന്തമാക്കിയിരുന്നു. യുഎഇയ്‌ക്കെതിരെ നടന്ന അണ്ടർ-19 ഏഷ്യാ കപ്പിൽ റിഷഭ് പന്ത്, അഭിഷേക് ശർമ്മ എന്നിവർക്കൊപ്പം ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ടി20 സെഞ്ച്വറിയും വൈഭവ് സ്വന്തം പേരിൽ കുറിച്ചു.

ഭയമില്ലാത്ത ഈ ബാറ്റിംഗ് ശൈലിയിലൂടെ, 2010-ൽ ഏകദിന ക്രിക്കറ്റിൽ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയ സച്ചിൻ ടെണ്ടുൽക്കറോട് പോലും വൈഭവ് സൂര്യവൻശിയെ ചിലർ ഉപമിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരെയുള്ള റെക്കോർഡ് പ്രകടനത്തിന് ശേഷം, അടുത്ത മത്സരത്തിലും 200 റൺസ് നേടാൻ ശ്രമിക്കുമെന്നും പൂർണ്ണമായി ബാറ്റ് ചെയ്ത് സ്കോർ ഉയർത്തുന്നത് ടീമിന് ഗുണം ചെയ്യുമെന്നും ഈ യുവതാരം പറഞ്ഞിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *