Last Updated:
പത്മശ്രീ ബഹുമതി ലഭിച്ച വിവരം തന്നെ ടീം മാനേജരാണ് അറിയിച്ചതെന്നാണ് മുൻ ക്രിക്കറ്റ് താരം പറയുന്നത്
പ്രഖ്യാപനം വന്ന് 53 വർഷം കഴിഞ്ഞിട്ടും പത്മശ്രീ ലഭിക്കാതെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം. മുൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഫറൂഖ് എൻജിനീയറാണ് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി ലഭിക്കാനായി അരനൂറ്റാണ്ടിലേറെയായി കാത്തിരിക്കുന്നത്. പത്മശ്രീ പ്രഖ്യാപിച്ചതായി അറിയുമ്പോൾ ഫറൂഖ് എൻജിനീയർ തന്റെ മുപ്പതുകളിലായിരുന്നു.അപ്പോഴും അദ്ദേഹം ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുകയായിരുന്നു.














