80 പന്തിൽ 15 സിക്സർ;15 ഫോർ; U19 ലോകകപ്പ് ഫൈനലിൽ ലോക റെക്കോർഡുകൾ തകർത്ത് 14-കാരൻ വൈഭവ് Indian teenage cricketer Vaibhav Suryavanshi sets records against England in U-19 World Cup final | | ACTPnews

80 പന്തിൽ 15 സിക്സർ;15 ഫോർ; U19 ലോകകപ്പ് ഫൈനലിൽ ലോക റെക്കോർഡുകൾ തകർത്ത് 14-കാരൻ വൈഭവ് Indian teenage cricketer Vaibhav Suryavanshi sets records against England in U-19 World Cup final |


വൈഭവിന്റെ ബാറ്റിംഗ് കരുത്തിൽ ഇംഗ്ളണ്ടിനെതിരെ 50 ഓവറിൽ 411 റൺസാണ് ഇന്ത്യ നേടിയത്.

ഹരാരെയിൽ വെള്ളിയാഴ്ച നടന്ന ഐസിസി അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ചരിത്ര സെഞ്ചുറി നേടി ഇന്ത്യയുടെ ഓപ്പണർ വൈഭവ് സൂര്യൻഷി. വെറും 55 പന്തുകളിൽ നിന്നാണ് കൗമാര താരം സെഞ്ചുറി തികച്ചത്. 80 പന്തിൽ 15 ഫോറുകളും 15 സിക്സറുകളും ഉൾപ്പെടെ 175 റൺസാണ് വൈഭവ് അടിച്ചു കൂട്ടിയത്. ജപ്പാനെതിരെ 51 പന്തിൽ സെഞ്ചുറി നേടിയ ഓസ്‌ട്രേലിയയുടെ വിൽ മലാജ്‌ചുക്കിന് പിന്നാലെ ടൂർണമെന്റ് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയാണിത്. അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായും സൂര്യവൻഷി മാറി. വൈഭവിന്റെ ബാറ്റിംഗ് കരുത്തിൽ ഇംഗ്ളണ്ടിനെതിരെ 50 ഓവറിൽ 411 റൺസാണ് ഇന്ത്യ നേടിയത്.

News18

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി തുടക്കത്തിൽ വലിയ ആക്രമണത്തിന് വൈഭവ് മുതിർന്നില്ല. ജെയിംസ് മിന്റോ എറിഞ്ഞ എട്ടാം ഓവർ തൊട്ടായിരുന്നു വൈഭവിന്റെ ബാറ്റിംഗ് താണ്ഡവം ആരംഭിച്ചത്. വൈഭവ് നേടിയ 175 റണ്‍സില്‍ 150 റണ്‍സും ബൗണ്ടറികളിലൂടെയായിരുന്നു. 218.75 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു വൈഭവിന്റെ ബാറ്റിങ്.

ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസിന്റെ റെക്കോർഡ് തകർത്ത് ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന ബഹുമതിയും സൂര്യവൻഷി സ്വന്തമാക്കി. നിലവിൽ 30 സിക്സറുകളാണ് വൈഭവിന്റെ സമ്പാദ്യം.അണ്ടര്‍ 19 ലോകകപ്പില്‍ ഒരിന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സ്(15) അടിക്കുന്ന താരമെന്ന റെക്കോര്‍ഡും വെള്ളിയാഴ്ചത്തെ മത്സരത്തിൽ വൈഭവ് സ്വന്തം പേരിലാക്കി.

അഫ്ഗാനിസ്ഥാന്റെ ഫൈസൽ ഷിനോസാദയെ (435 റൺസ്) മറികടന്ന് 2026 U19 ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും സൂര്യവൻഷി മാറി. ജൂനിയർ ഏകദിന ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേടുന്ന ആറാമത്തെ താരവും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് സൂര്യവൻഷി. ഉന്മുക്ത് ചന്ദ്, മൻജോത് കൽറ, ബ്രെറ്റ് വില്യംസ്, ജാറഡ് ബർക്ക്, സ്റ്റീഫൻ പീറ്റേഴ്സ് എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചവർ.അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ് വൈഭവ് ഫൈനലിൽ അടിച്ചു കൂട്ടിയത്. ഈ ലോകകപ്പില്‍ ജപ്പാനെതിരെ ശ്രീലങ്കയുടെ വിരാന്‍ ചമുദിത 192 റൺസ് നേടിയിരുന്നു.

2024-ലെ ഐപിഎൽ മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയതോടെയാണ് ഈ 14-കാരൻ ആദ്യമായി വാർത്തകളിൽ ഇടംപിടിച്ചത്. ഐപിഎൽ കരിയറിലെ തന്റെ ആദ്യ പന്ത് തന്നെ സിക്സറടിച്ച് ശ്രദ്ധേയനായ അദ്ദേഹം, ഐപിഎൽ ചരിത്രത്തിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയും (35 പന്തിൽ) ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി ഉടമയെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. അണ്ടർ-19 ലോകകപ്പിൽ ഇതിനകം അഞ്ച് കിരീടങ്ങൾ നേടിയിട്ടുള്ള ഇന്ത്യ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. ആയുഷ് മ्हाത്രെ നയിക്കുന്ന ഇന്ത്യൻ ടീം എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഫൈനലിലെത്തിയത്.



Source link

Leave a Reply

Your email address will not be published. Required fields are marked *

Search the Archives

Access over the years of investigative journalism and breaking reports