Last Updated:
ജോബിൻ ജോബിയാണ് പ്ലെയർ ഓഫ് ദി മാച്ച്
കെസിഎല്ലിൽ കരുത്തരായ ആലപ്പി റിപ്പിൾസിനെതിരെ 69 റൺസിന്റെ കൂറ്റൻ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്. കൗമാരതാരം ജോബിൻ ജോബിയുടെ സെഞ്ച്വറിയുടെ കരുത്തിൽ കൊച്ചി പടുത്തുയർത്തിയ 243 റൺസെന്ന ലക്ഷ്യം പിന്തുടർന്ന ആലപ്പിക്ക് 173 റൺസ് മാത്രമാണ് നേടാനായത്. ജോബിൻ ജോബിയാണ് പ്ലെയർ ഓഫ് ദി മാച്ച്. തോറ്റെങ്കിലും ആലപ്പി സെമിയിലേക്ക് മുന്നേറി. പോയിൻ്റ് പട്ടികയിൽ മുന്നിലുള്ള തൃശൂരും ട്രിവാൻഡ്രം റോയൽസും അവസാന നാലിൽ ഇടം പിടിച്ചു. കൊച്ചി ബ്ലൂ ടൈഗേഴ്സ് – 20 ഓവറിൽ 242/4, ആലപ്പി റിപ്പിൾസ് 18.4 ഓവറിൽ 173














