ഏഷ്യൻ ഗെയിംസ് 2026; ഹോക്കിയിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഫൈനലിൽ  | | ACTPnews

News18


Last Updated:

ശനിയാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ദക്ഷിണ കൊറിയയും മലേഷ്യയും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയികളെ ഇന്ത്യ നേരിടും.

News18
News18

ജപ്പാനിലെ കകാമിഗഹാറയിൽ നടന്ന ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി മത്സരത്തിന്റെ സെമിഫൈനലിൽ ചിരവൈരികളായ പാകിസ്താനെ 4-3 ന് തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. നായകൻ ഹർമൻപ്രീത് സിങ് മത്സരത്തിൽ രണ്ട് ഗോളുകൾ നേടി തിളങ്ങി.

മത്സരത്തിന്റെ 5, 13 മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റി കോർണറുകൾ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചാണ് ഹർമൻപ്രീത് സിങ് ഇന്ത്യക്കായി ഇരട്ട ഗോളുകൾ നേടിയത്. തുടർന്ന് 23-ാം മിനിറ്റിൽ സുഖ്ജീത് സിങ് ഒരു ഫീൽഡ് ഗോളിലൂടെ ഇന്ത്യയുടെ ലീഡ് ഉയർത്തി. ആവേശകരമായ മത്സരത്തിന്റെ അവസാന നിമിഷം ഫീൽഡ് പ്ലേയിലൂടെ അഭിഷേക് ഇന്ത്യക്കായി വിജയഗോൾ സ്വന്തമാക്കുകയായിരുന്നു. പാകിസ്താനുവേണ്ടി അബു മഹ്മൂദ് (30-ാം മിനിറ്റ്), ഹന്നൻ ഷാഹിദ് (45-ാം മിനിറ്റ്), വഹിദ് റാണ (49-ാം മിനിറ്റ്) എന്നിവരാണ് ഗോളുകൾ നേടിയത്.

ശനിയാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ദക്ഷിണ കൊറിയയും മലേഷ്യയും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയികളെ ഇന്ത്യ നേരിടും.



Source link

Leave a Reply

Your email address will not be published. Required fields are marked *