Last Updated:
കൊച്ചിക്ക് വേണ്ടി അർധ സെഞ്ചുറി നേടിയ സച്ചിൻ സുരേഷാണ് പ്ലെയർ ഓഫ് ദി മാച്ച്
കെസിഎൽ മൂന്നാം സീസണിലെ രണ്ടാം മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 31 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്സിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് മാത്രമാണ് നേടാനായത്. കൊച്ചിക്ക് വേണ്ടി അർധ സെഞ്ചുറി നേടിയ സച്ചിൻ സുരേഷാണ് പ്ലെയർ ഓഫ് ദി മാച്ച്.














