English Tamil Hindi Telugu Kannada Malayalam Android App
Fri. Mar 24th, 2023

12 ജില്ലയിൽ ഞായറാഴ്‌ച മഴയ്‌ക്ക്‌ സാധ്യത

തിരുവനന്തപുരം> സംസ്ഥാനത്ത് ഞായർവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച കണ്ണൂർ, കാസർകോട് ഒഴിച്ചുള്ള ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം.…

പഴയിടം ഇരട്ടക്കൊല: അനിവാര്യമായ ശിക്ഷയിലേക്കെത്തിച്ചത്‌ അടക്കാനാകാത്ത കുറ്റവാസന | Kerala | Deshabhimani

കോട്ടയം> കൊല നടത്തിയ ശേഷം പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതി അരുൺ ശശി. അന്വേഷണം ഊർജിതപ്പെടുത്തണമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിൽ രൂപീകരിക്കാനും മുന്നിൽ നിന്നു. എന്നാൽ തുടരെത്തുടരെ കുറ്റം ചെയ്യാനുള്ള വാസന അരുണിനെ അനിവാര്യമായ കൊലക്കയറിലേക്ക്‌ എത്തിച്ചു.   കൊല നടത്തിയ ശേഷം…

ജനാധിപത്യവിശ്വാസികൾ ഒന്നിക്കണം: സിപിഐ | National | Deshabhimani

ന്യൂഡൽഹി> കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധിയെ തിരക്കിട്ട്‌ അയോഗ്യനാക്കിയ നടപടി രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചും ഭരണഘടനസ്ഥാപനങ്ങളുടെ നിലനിൽപ്പിനെക്കുറിച്ചും  ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന്‌ സിപിഐ ദേശീയ സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. വിവിധ വിഷയങ്ങളിന്മേൽ രാഷ്‌ട്രപതിയെ കാണാൻ ശ്രമിച്ച പാർലമെന്റ്‌ അംഗങ്ങളെ അറസ്‌റ്റുചെയ്‌തത്‌ അപലപനീയമാണ്‌. ബിജെപി ആർഎസ്‌എസ്‌…

വിളപ്പിൽശാല ക്യാമ്പസ്: സ്ഥലമേറ്റെടുക്കല്‍ ദ്രുതഗതിയില്‍- സാങ്കേതിക സർവകലാശാല | Kerala | Deshabhimani

തിരുവനന്തപുരം> എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ആസ്ഥാന മന്ദിരവും ക്യാമ്പസും വിളപ്പിലിൽ നിർമിക്കാനുള്ള നടപടികൾ ദ്രുതഗതിയിലെന്ന് സാങ്കേതിക സർവകലാശാല. ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനം സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത് 2020 ജൂൺ 27 നാണ്. ഒന്നാംഘട്ടമായി…

എന്തുമാകാം എന്ന ബിജെപി ഹുങ്കിന് കാരണം കോൺ​ഗ്രസിന്റെ മൃദുസമീപനം: മന്ത്രി പി രാജീവ് | Kerala | Deshabhimani

കൊച്ചി> എത്ര മുതിർന്ന നേതാവായാലും തങ്ങൾക്കെതിരെ പ്രതികരിച്ചാൽ എന്തുമാകാം എന്ന ഹുങ്ക് ബിജെപിക്കുണ്ടായത് ഇത്രയും കാലത്തെ ജനദ്രോഹ നയങ്ങൾക്കെതിരെ തലോടിപ്രതിഷേധിച്ച കോൺഗ്രസിന്റെ മൃദുസമീപനം കൊണ്ടുകൂടിയാണെന്ന് മന്ത്രി പി രാജീവ്. ഈ നിലപാടുകളോടുള്ള രാഷ്ട്രീയ വിയോജിപ്പ് നിലനിർത്തിക്കൊണ്ടുതന്നെ രാഹുൽഗാന്ധിക്കെതിരായ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നടപടിയിൽ…

നടൻ ചേതൻ കുമാറിന്‌ ജാമ്യം | National | Deshabhimani

ബെംഗുളുരു> മതവികാരം വ്രണപ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ അറസ്റ്റിലായ  കന്നട നടനും ആക്‌‌ടിവിസ്‌റ്റുമായ ചേതൻ കുമാറിന്‌ ബെംഗുളുരുവിലെ പ്രാദേശിക കോടതി ജാമ്യം നൽകി. ഹിന്ദുത്വ കെട്ടിപടുത്തിരിക്കുന്നത്‌ നുണകളിൽ എന്ന്‌ ട്വീറ്റ്‌ ചെയ്തതിന്‌ ചൊവ്വാഴ്ച ശേഷാദ്രിപുരം പൊലീസാണ് നടനെ അറസ്റ്റ്‌ ചെയ്തത്‌. 32-ാം എസിഎംഎ കോടതിയിലാണ്…

രാഹുൽ ഗാന്ധിയുടെ അയോഗ്യത: ജനാധിപത്യത്തിനെതിരെ സംഘപരിവാറിന്റെ ഹിംസാത്മക കടന്നാക്രമണമെന്ന് മുഖ്യമന്ത്രി | Kerala | Deshabhimani

തിരുവനന്തപുരം> ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി നടത്തിയ രാഷ്‌ട്രീയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി…

സംഘപരിവാർ ഭരണത്തിന് കീഴിൽ ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥ: മന്ത്രി മുഹമ്മദ് റിയാസ് | Kerala | Deshabhimani

തിരുവനന്തപുരം> രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ രാഹുൽ ​ഗാന്ധിയുടെ ലോക്സഭാ അം​ഗത്വം റദ്ദാക്കിയ സംഭവം രാജ്യത്തെ ഭരണഘടനാ മൂല്യങ്ങൾക്കും ജനാധിപത്യ വ്യവസ്ഥയ്‌ക്കുമെതിരെയുള്ള വെല്ലുവിളിയായേ കാണൻ കഴിയൂ എന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾക്കെതിരെ രാഷ്‌ട്രീയ പകപോക്കൽ നടത്തുന്ന സംഘപരിവാർ…

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കല്‍: രാജ്യത്തെ ജനാധിപത്യ ക്രമത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍ | Kerala | Deshabhimani

തിരുവനന്തപുരം> രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സ്വേച്ഛാധിപത്യത്തിന്റെ കൂച്ചുവിലങ്ങുകളില്‍ തളയ്ക്കപ്പെടാന്‍ എന്നെന്നേക്കുമായി വിധിക്കപ്പെട്ട ജനതയായ് മാറാതിരിക്കുവാന്‍ ശക്തമായ പ്രതിരോധമുയര്‍ത്തണം. ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്ന് പരസ്യവാചകമെഴുതുകയും ജനാധിപത്യത്തിന്റെ കശാപ്പുശാലയാക്കി…

ലീഗല്‍ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു | Kerala | Deshabhimani

കൊച്ചി> പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിയമ ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി കരിയറില്‍ മികവ് തെളിയിക്കുന്നതിനായി ലീഗല്‍ അസിസ്റ്റന്റുമാരുടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ല കോടതി-ഗവ. പ്ലീഡറുടെ ഓഫീസ് 1, കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റി 1,…