ഹോക്കി ലോകകപ്പിൽ സെമി കാണാതെ ഇന്ത്യ പുറത്ത്; അർജന്റീനയോട് 5-3ന് തോറ്റു | | ACTPnews

(Hockey India)


Last Updated:

തോൽവിയോടെ പൂൾ ഇ-യിൽ പോയിന്റൊന്നുമില്ലാതെ നാലാം സ്ഥാനത്തായ ഇന്ത്യ ടൂർണമെന്റിലെ സെമി ഫൈനൽ കാണാതെ പുറത്തായി

(Hockey India)
(Hockey India)

പുരുഷ ഹോക്കി ലോകകപ്പിന്റെ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ വൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യൻ പുരുഷ ഹോക്കി ടീം അർജന്റീനയോട് 5-3ന് തോറ്റ് പുറത്തായി. അർജന്റീനയ്ക്കായി തോമസ് ഡൊമെനെയും ജോവാക്വിൻ ടോസ്കാനിയും രണ്ട് ഗോൾ വീതം നേടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. പൂൾ ഇ മത്സരത്തിൽ മൂന്നോ അതിലധികമോ ഗോളുകളുടെ വ്യത്യാസത്തിൽ ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് മുന്നോട്ട് പോകാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ച അർജന്റീനയ്ക്ക് മുന്നിൽ പ്രതിരോധ നിരയുടെ പിഴവുകൾ ഇന്ത്യക്ക് തിരിച്ചടിയായി.



Source link

Leave a Reply

Your email address will not be published. Required fields are marked *