Category: Sports
All sports Malayalam news updates
-

പാകിസ്ഥാൻ മുഖ്യ പരിശീലകൻ മൈക്ക് ഹെസ്സൻ ‘ഇന്ത്യൻ ഏജന്റ്’ എന്ന് ആരോപണം | | ACTPnews
Last Updated:Sep 10, 2026 5:33 PM IST ഇന്ത്യൻ പ്രീമിയർ ലീഗിൽ മുൻപ് പ്രവർത്തിച്ചിട്ടുള്ള വിദേശ കോച്ചുകളുടെ പശ്ചാത്തലം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കർശനമായി പരിശോധിക്കണമെന്നും ആവശ്യം സർഫറാസ് അഹമ്മദിന് പകരക്കാരനായി മൈക്ക് ഹെസ്സൻ പാകിസ്ഥാന്റെ ടെസ്റ്റ് പരിശീലകനായി. (ചിത്രത്തിന് കടപ്പാട്: AFP) ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നാലെ, പാകിസ്ഥാൻ കോച്ച് മൈക്ക് ഹെസ്സനെതിരെ മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ് . ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) മുൻപ് പ്രവർത്തിച്ചിട്ടുള്ള വിദേശ…
-

ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഒന്നാം ടി20 മത്സരത്തിന് സുരക്ഷാ ആശങ്ക; തീയതി മാറ്റണമെന്ന് ഡൽഹി പോലീസ് | | ACTPnews
Last Updated:Sep 10, 2026 6:22 PM IST മത്സരം മറ്റൊരു തീയതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന് (ഡി.ഡി.സി.എ) കത്തയച്ചു News18 ഡൽഹിയിൽ സെപ്റ്റംബർ 13-ന് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് സുരക്ഷാ ആശങ്കകൾ ഉന്നയിച്ചു. ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി നടക്കാനിരിക്കെ, 11 മുതൽ 13 വരെ നിരവധി വി.വി.ഐ.പി റൂട്ടുകൾ പ്രവർത്തനക്ഷമമായിരിക്കുമെന്നതിനാൽ മത്സരം മറ്റൊരു തീയതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി…
-

ധോണിയുടെ ശക്തമായ പിന്തുണ; മുൻ ഇന്ത്യൻ താരം ചെന്നൈ കിംഗ്സ് ഹെഡ് കോച്ച് സ്ഥാനത്തേക്ക് ? | | ACTPnews
Last Updated:Sep 10, 2026 5:49 PM IST ഐപിഎല്ലിൽ ആഭ്യന്തര താരങ്ങളുടെ പ്രകടനം നിർണായകമാകുന്ന സാഹചര്യത്തിൽ, സപ്പോർട്ട് സ്റ്റാഫിനെ നയിക്കാൻ ഒരു ഇന്ത്യൻ പരിശീലകൻ വേണമെന്ന നിലപാടിലാണ് ധോണി എം എസ് ധോണി (BCCI Photo) ദീർഘകാല പരിശീലകനായ സ്റ്റീഫൻ ഫ്ലെമിംഗുമായി പിരിഞ്ഞതിന് ശേഷം, മുൻ ഇന്ത്യൻ താരം ഹേമംഗ് ബദാനിയെ പുതിയ ഹെഡ് കോച്ചായി നിയമിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. മുൻ നായകൻ എം എസ് ധോണി ഒരു ഇന്ത്യൻ…
-

ഹാർദിക് പാണ്ഡ്യ ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ ; ദേവ്ദത്ത് പടിക്കൽ അനാദ്യോഗിക ടെസ്റ്റുകളിൽ ക്യാപ്റ്റൻ | | ACTPnews
Last Updated:Sep 09, 2026 8:24 PM IST ഓസ്ട്രേലിയ എ ടീമിനെതിരായ രണ്ട് അനാദ്യോഗിക ടെസ്റ്റ് മത്സരങ്ങളിൽ ദേവ്ദത്ത് പടിക്കൽ ഇന്ത്യ എ ടീമിനെ നയിക്കും. അതേസമയം, മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ ഋതുരാജ് ഗെയ്ക്‌വാദ് ആണ് ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കൽ, ഹാര്‍ദിക് പാണ്ഡ്യ (Picture Credit: AFP) ഒരിടവേളയ്ക്ക് ശേഷം ഒക്ടോബറിൽ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ് ഹാർദിക് പാണ്ഡ്യ. ഐപിഎല്ലിൽ അവസാനമായി കളിച്ച 32 വയസ്സുകാരനായ ഈ ഓൾറൗണ്ടറെ ഓസ്ട്രേലിയ എ ടീമിനെതിരായ…
-

ഏഷ്യൻ ഗെയിംസിൽ കാവി മാറി ‘നീലക്കുപ്പായം’ തിരിച്ചെത്തുന്നു; നിർണായക തീരുമാനവുമായി ഹോക്കി ഇന്ത്യ | | ACTPnews
Last Updated:Sep 08, 2026 7:59 PM IST ഓഗസ്റ്റിൽ നടന്ന എഫ്ഐഎച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് പ്രധാന ജേഴ്സിയുടെ നിറം കാവിയാക്കാൻ ഹോക്കി ഇന്ത്യ തീരുമാനിച്ചത്. ഇത് രാജ്യവ്യാപകമായി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു (Picture Credit: AFP) ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്സി നിറം കാവിയാക്കാനുള്ള തീരുമാനത്തിൽ നിന്ന് ഹോക്കി ഇന്ത്യ പിന്മാറി. വരാനിരിക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ ടീമിന്റെ പ്രാഥമിക ജേഴ്സി നീലയും, സെക്കൻഡറി നിറം കാവിയുമായിരിക്കുമെന്ന് ഹോക്കി ഇന്ത്യ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ…
-

ചരിത്രം കുറിച്ച് ഇഷാൻ കിഷൻ; ദുലീപ് ട്രോഫിയിൽ 250 റൺസ് നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്റർ | | ACTPnews
Last Updated:Sep 07, 2026 2:47 PM IST ദുലീപ് ട്രോഫി മത്സരത്തിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്ററുടെ ഉയർന്ന സ്കോറെന്ന മുൻ റെക്കോർഡ് നമൻ ഓജയുടെ പേരിലായിരുന്നു. 2014-ൽ സെൻട്രൽ സോണിനായി നമൻ 217 റൺസ് നേടിയിരുന്നു. (Picture Credit: Screengrab) ദുലീപ് ട്രോഫി മത്സരത്തിൽ 250 റൺസ് തികയ്ക്കുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്ററായി ഇഷാൻ കിഷൻ ചരിത്രപുസ്തകങ്ങളിൽ ഇടംനേടി. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ സൗത്ത് സോണിനെതിരായ ദുലീപ് ട്രോഫി 2026 ഫൈനലിൽ…
-

KCL സീസൺ 3| കാലിക്കറ്റിനെതിരെ നാല് വിക്കറ്റ് വിജയം; തൃശൂർ ടൈറ്റൻസ് ചാമ്പ്യന്മാർ | | ACTPnews
Last Updated:Sep 06, 2026 7:36 AM IST അഹ്മദ് ഇമ്രാനാണ് പ്ലെയർ ഓഫ് ദി മാച്ച് News18 കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്‌സിനെ തോൽപ്പിച്ച് കെ.സി.എൽ കിരീടത്തിൽ മുത്തമിട്ട് തൃശൂർ ടൈറ്റൻസ്. കാലിക്കറ്റ് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കി നിൽക്കെ മറികടന്നാണ് തൃശൂർ കപ്പുയർത്തിയത്. അഹ്മദ് ഇമ്രാന്റെ തകർപ്പൻ അർധസെഞ്ചുറിയും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ക്യാപ്റ്റൻ എം.എസ്. അഖിലിന്റെ പ്രകടനവുമാണ് തൃശൂരിന് അവിസ്മരണീയ വിജയമൊരുക്കിയത്. അഹ്മദ് ഇമ്രാനാണ് പ്ലെയർ ഓഫ് ദി മാച്ച്. ആലപ്പി…
-

KCL സീസൺ 3| കേരള ക്രിക്കറ്റ് ലീഗ് ഫൈനലിന് ഗ്രീൻഫീൽഡിൽ സാക്ഷിയായത് 28,000 ലേറെ കാണികൾ | | ACTPnews
Last Updated:Sep 06, 2026 8:03 AM IST ആദ്യ പതിപ്പ് മുതൽ തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കേരള ക്രിക്കറ്റ് ലീഗിന് സാധിച്ചിരുന്നു News18 കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) ആവേശകരമായ കലാശപ്പോരിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചപ്പോൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് ഇരുപത്തിയെട്ടായിരത്തിലധികം വരുന്ന കാണികൾ. കേരളത്തിന്റെ ക്രിക്കറ്റ് ഭ്രാന്ത് ഒരിക്കൽ കൂടി വിളിച്ചോതുന്നതായിരുന്നു ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഈ വൻ ജനപങ്കാളിത്തം. പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യതയുടെ ഏറ്റവും വലിയ തെളിവായി…
-

ഏഷ്യൻ ഗെയിംസ്: ക്രിക്കറ്റ് താരങ്ങൾക്ക് താമസിക്കാൻ പ്രത്യേകം സൗകര്യം വേണമെന്ന ബി.സി.സി.ഐ ആവശ്യം തള്ളി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ | | ACTPnews
Last Updated:Sep 05, 2026 4:45 PM IST ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് പ്രത്യേക താമസസൗകര്യം വേണമെങ്കിൽ, ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തവും താരങ്ങൾ കൃത്യസമയത്ത് വേദിയിൽ എത്തുന്നതും ബിസിസിഐ ഏറ്റെടുക്കണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ News18 ജപ്പാനിലെ ഐച്ചി-നഗോയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ മറ്റ് ഇന്ത്യൻ കായികതാരങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് പ്രത്യേക താമസസൗകര്യം വേണമെങ്കിൽ, ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തവും താരങ്ങൾ കൃത്യസമയത്ത് വേദിയിൽ എത്തുന്നതും ബിസിസിഐ ഏറ്റെടുക്കണമെന്ന്…
-

KCL സീസൺ 3| ആലപ്പിയെ തകർത്ത് കാലിക്കറ്റ് കെസിഎല്ലിൻ്റെ ഫൈനലിൽ | | ACTPnews
Last Updated:Sep 05, 2026 1:33 PM IST മൂന്ന് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തി കാലിക്കറ്റിന് വിജയമൊരുക്കിയ ജോസ് പെരയിലാണ് പ്ലെയർ ഓഫ് ദി മാച്ച് News18 ആലപ്പി റിപ്പിൾസിനെ 36 റൺസിന് തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കെസിഎല്ലിൻ്റെ ഫൈനലിൽ കടന്നു. കലാശപ്പോരാട്ടത്തിൽ തൃശൂർ ടൈറ്റൻസാണ് കാലിക്കറ്റിൻ്റെ എതിരാളി. സെമിയിൽ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 218 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി റിപ്പിൾസിന് 20 ഓവറിൽ എട്ട്…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













